Your Image Description Your Image Description
Your Image Alt Text

നമ്മുടെ ഭക്ഷണ ശീലമാണ് നമ്മളെ ആരോഗ്യമുള്ള മനുഷ്യനായി രൂപപ്പെടുത്തുന്നത്. നമ്മുടെ ശരീരം മാനസിക ആരോഗ്യവും എന്നിവയെല്ലാം ഭക്ഷണവുമായി ബന്ധം പുലർത്തുന്നുണ്ട്.

വിറ്റാമിന് ഡി ശരിയായ അളവിൽ ലഭ്യമായില്ല എന്നുണ്ടെങ്കിൽ വിഷാദം അനുഭവിക്കേണ്ടി വരും. അത് പോലെ ഭക്ഷണത്തിൽ നിന്നുള്ള അയൺ മഗ്നീഷ്യം എന്നിവയുടെ അഭാവം വിഷാദത്തിനു വഴിയൊരുക്കുന്നു. ഭക്ഷണ ശീലങ്ങളും, തെരഞ്ഞെടുപ്പുകളും കൃത്യമല്ലങ്കിൽ കുടലിൽ അനേകം പ്രശ്നങ്ങളുണ്ടാക്കും.

നമ്മുടെ ദഹനവ്യവസ്ഥയില്‍ നല്ലതും ചീത്തയുമായ ബാക്ടീരിയകള്‍ ഉണ്ട്. നല്ല ബാക്ടീരിയകള്‍ ദഹനസംവിധാനത്തെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കുന്നു. എന്നാല്‍ കുടലില്‍ ചീത്ത ബാക്ടീരിയകളും വിരകളും ഉണ്ട്. ഇവ കുടലിന്റെ ആരോഗ്യത്തിന് ഹാനികരമാണ്.

വയറിലെ വിരശല്ല്യമകറ്റാൻ എന്തെല്ലാം ചെയ്യാം? 

വെളുത്തുള്ളി

വിര ശല്യം അകറ്റാൻ വെളുത്തുള്ളി ഒരു മികച്ച തെരഞ്ഞെടുപ്പാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഇൻഫ്ളമേറ്ററി ഘടകങ്ങൾ ചീത്ത വിരയെ നശിപ്പിക്കാൻ സഹായിക്കുന്നു

ഇഞ്ചി 

ഇഞ്ചി കഴിക്കുന്നതും ഗുണം ചെയ്യും. ഇഞ്ചിയില്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവയും ചീത്ത ബാക്ടീരിയകളെ അകറ്റി കുടലിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. ദഹനം മെച്ചപ്പെടുത്താനും ഇഞ്ചി ഗുണകരമാണ്.

മഞ്ഞൾ

മഞ്ഞളും ഇത്തരത്തില്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി, ആന്റിസെപ്റ്റിക്, ആന്റി മൈക്രോബയല്‍ ഗുണങ്ങള്‍ അടങ്ങിയതാണ് മഞ്ഞള്‍. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കുടലിലെ അനാരോഗ്യകരമായ ബാക്ടീരിയകളെ അകറ്റാന്‍ ഗുണം ചെയ്യും.

മേല്പറഞ്ഞവ ദിവസവും ഏതെങ്കിലും തരത്തിൽ കഴിക്കുകയാണെങ്കിൽ കുടൽ ആരോഗ്യപൂർണ്ണമായി ഇരിക്കും

Leave a Reply

Your email address will not be published. Required fields are marked *