Your Image Description Your Image Description
Your Image Alt Text

കുറച്ചു നാളുകൾക്ക് മുന്നേ വരെ നമ്മുടെ ഗവർണ്ണർ മാമൻ ഇടക്കിടെ വാർത്തകളിൽ നിറയുമായിരുന്നു. പിന്നീട് ആളിനെപ്പറ്റി യാതൊരുവിധ അനക്കവുമില്ലാരുന്നു. . . പാവം ഗർജ്ജിച്ച് ഗർജ്ജിച്ച് വയ്യാണ്ട് രാജ് ഭാവനിലെ സൗധത്തിൽ റെസ്റ്റിലായിരുന്നു എന്ന് തോനുന്നു. . . . പണ്ടൊക്കെ റോഡ് സൈഡിൽ നിന്ന് കരിങ്കൊടി കാണിക്കുന്ന SFI പ്രവർത്തകരെ കണ്ടാൽ നൂറ് മീറ്റർ അപ്പുറം നിന്ന് തന്നെ വണ്ടി നിർത്തിച്ച് റോഡിൽ പട്ടി ഷോ കാണിച്ച്, രണ്ട് ജീപ്പ് പോലീസുകാരെ വിളിച്ചു വരുത്തി ഒരുമണിക്കൂർ ബ്ലോക്ക് ഉണ്ടാക്കി,കുത്തിയിരുന്ന് ചാനലായ ചാനൽ മുഴുവൻ ‘ക്രിരിമിനൽസ്’ പ്രസംഗം നടത്തി അങ്ങ് അർമ്മാദിക്കുകയായിരുന്നു.. . . . ഇപ്പോൾ നാട്ടിൽ മമ്മൂട്ടി മോഹൻലാൽ കഴിഞ്ഞാൽ ആരിഫ് മുഹമ്മദ് ഖാൻ ആണ് സ്റ്റാർ… പൊതുജനങ്ങൾക്കും സർക്കാരിനും ഇത്രയധികം തലവേദന ഉണ്ടാക്കിയ ഒരു ഗവർണർ വേറെ ഉണ്ടാകില്ല. . . . ഗവർണർ മാമനെ കാണാതായപ്പോൾ ഓർത്തു ഇനിയിപ്പോൾ എസ്.എഫ്.ഐ അവരുടെ കരിങ്കൊടി പ്രതിഷേധം അവസാനിപ്പിച്ച കൊണ്ടാണോ എന്ന് ? പക്ഷെ ഒരിക്കലുമല്ല. SFI ഇപ്പോഴും നാട്ടിൽ പലയിടത്തും ഗവർണർ മാമനെ കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുന്നുണ്ട്. പക്ഷേ ഗവർണ്ണൻ എന്തേലും പറയാൻ വേണ്ടി കാറിന്റെ ഗ്ലാസ് താഴ്ത്തിയാൽ പോലും വിളിച്ചു വരുത്തി കൊണ്ട് വന്ന സുരക്ഷാ സേന കഴുത്തിന് പിടിച്ച് അകത്തിടും. ഞാനവരോട് രണ്ട് വാക്ക് പറഞ്ഞോട്ടെ എന്ന് പറയാൻ വേണ്ടി വാ തുറന്ന ദ്ദേഹത്തിന്റെ പെടലിക്ക് പിടിച്ച് താനൊന്നും പണയണ്ട അവിടെ അനങ്ങാതെ ഇരുന്നാ മതി എന്നാണത്രേ സുരക്ഷാ സേന പറഞ്ഞത് എന്ന കേൾക്കുന്നു. . . . പിന്നെ AK 47 കൊണ്ട് എസ്.എഫ്.ഐക്കാരുടെ നെഞ്ച് അരിപ്പയാക്കും എന്ന് സംഘികൾ പൊട്ടിച്ചിരിച്ച സുരക്ഷാ സേനക്കാരെ പേടിച്ച് ചാൻസിലർക്ക് ഇപ്പോൾ മുറുക്കി തുപ്പാൻ പോലും കാറിന്റെ ഗ്ലാസ് താഴ്ത്താൻ പറ്റാത്ത അവസ്ഥയാണത്രേ. പാവം ഗവർണർ മാമൻ എത്ര ഹൽവ തിന്ന് നടന്ന മനുഷ്യനാ. . . . പറഞ്ഞിട്ട് കാര്യമില്ല

എന്നാൽ ആശാൻ ഇപ്പോൾ വീണ്ടും തലപൊക്കി രംഗത്ത് വന്നിട്ടുണ്ട്. . . . ഇതിന്റെയെല്ലാം അമർശമാണോ തീർത്തതെന്ന് അറിയില്ല പക്ഷെ ഇത്തവണ നമ്മുടെ ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ് ഇരയായത്.. . മന്ത്രിക്കെതിരെ അതിരുകടന്ന പ്രയോഗമാണ് ഗവർണർ മാമൻ നടത്തിരിക്കുന്നത്. . . . . മന്ത്രിയെ “ക്രിമിനൽ’ എന്ന്‌ വിളിച്ച് ആക്ഷേപിച്ചു. . . . ക്രിമിനലുകൾക്ക് മറുപടി പറയാനില്ല എന്നായിരുന്നു ഗവർണറുടെ പ്രതികരണം. യോഗത്തിൽ പങ്കെടുക്കാൻ നിയമാവകാശം ഉണ്ടെന്ന് മന്ത്രി പറഞ്ഞതിനോടാണ് ഗവർണറുടെ ഈ പ്രതികരണം ഉണ്ടായത് . നിയമവിരുദ്ധമായി എന്തെങ്കിലും ഉണ്ടെങ്കിൽ ഗവർണർ കോടതിയെ സമീപിക്കട്ടെ എന്നും മന്ത്രി പറഞ്ഞിരുന്നു. മന്ത്രിക്ക് സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ അധികാരമില്ല എന്നും ചട്ടലംഘനം നിയമപരമായി നേരിടുമെന്നും ഗവർണർ പറഞ്ഞു.പക്ഷെ ഗവർണർ പ്രവർത്തിച്ചത് മര്യദകേടാണെന്ന് പറയാതെ വയ്യ. . . ഭരണത്തിലുള്ള സർക്കാരിനോടോ ഇടതുപക്ഷത്തിനോടോ ഗവർണർക്ക് മുൻവൈരാഗ്യം ഉണ്ടാകാം എന്നാൽ അതിങ്ങനെ അല്ല തീർക്കേണ്ടിയിരുന്നത്. . . അല്ല എത്രയോ വേദികളിൽ ഗവർണർ മുഖ്യമന്ത്രി നേരിൽ മുഖാമുഖം കണ്ടിരിക്കുന്നു എന്തുകൊണ്ട്. . മുഖ്യനെ പറയാൻ ആ നാവ് പൊങ്ങിയില്ല. . . അപ്പോൾ അറിയാം അവിടെ കളിച്ചാൽ കാളി മാറുമെന്നുള്ള കാര്യം. . . അപ്പോൾ പിന്നെ ബാക്കിയുള്ളവരുടെ മണ്ടയിൽ എന്തും കാണിക്കാം പറയാം എന്ന മനോഭാവം അന്നോ തങ്ങൾക്ക് ഉള്ളത്. . . എന്നാൽ അതങ്ങ് നാളായി മടക്കി ചുരുട്ടി കയ്യിൽ വെച്ചാമതി കേട്ടോ ഗവർണർ മാമാ. . . .

Leave a Reply

Your email address will not be published. Required fields are marked *