Your Image Description Your Image Description
Your Image Alt Text

എല്‍ ഡി എഫില്‍ ചേരുന്നത് സംബന്ധിച്ച് മുസ്ലീം ലീഗില്‍ ഇതുവരെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് പറയുന്ന മുതിർന്ന നേതാവും മുന്‍ മന്ത്രിയുമായ എം കെ മുനീറിനെ ലീഗുകാർ സൂക്ഷിക്കണം. അവസ്ഥ ഇതാണെങ്കിൽ മൂപ്പർ ഇടതിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയായി എത്തിയേക്കും പൊന്നാനിയിലോ മലപ്പുറത്തൂ. കാരണം മൂപ്പർട്ടിക്ക് മതിയായിക്കഴിഞ്ഞു കോൺഗ്റർസ് സഹവാസം. അതിനെന്താ പോംവഴി നേരെ ഇടതിന്റെ ഓരം ചേർന്ന് പോകുക. ഇടതു സ്വതന്ത്രനായി മത്സരിക്കുക. കാരണം അവിടെ എം വി നികേഷ് കുമാറിന്റെ ഒരു ഗാപ് കിടപ്പുണ്ട്.

നികേഷ് കുമാർ എന്ന ചാനൽ മുതലാളിയുടെ ഗാപ്. റിപോർട്ട് ചാനൽമ കൊണ്ട് നികേഷിന്റെ ഞെളിച്ചിൽ എന്തോക്കെയായിരുന്നു. ഇപ്പോൾ ഇടതു മുന്നണിയെ എടുത്തു തോളിൽ തട്ടികളായും, കോൺഗ്രസിനെ തന്റെ തീപ്പൊരി റിപോർട്ടർമാരെ ഉപയോഗിച്ചു പപ്പടം പോലെ പൊടിച്ചു കലയും. ഒടുവിൽ മാസങ്ങൾ ശമ്പളം പോലും മുടങ്ങിയപ്പോൾ ജീവനക്കാർ ഒക്കെ കൈ വിറ്റു. നികേഷിന്റെ ഇടതു പ്രൊ ആവേശമൊക്കെ വെറും ഷോ ആയിരുന്നെന്നു പാർട്ടിക്ക് മനസിലായി. മരംമുറി സഹോദരന്മാർക്ക് നികേഷ് ഒന്നും നോക്കാത്തതെ തന്റെ ചാനൽ അങ്ങ് വിട്ടു. ഇപ്പോൾ ഇടതുസർക്കാരിന്റെ ഏറ്റവും വലിയ വിമര്ശകരാണ് നികേഷ് എഡിറ്ററായ റിപ്പോർട്ടർ ചാനൽ. അത് നികേഷിന്റെ കാരിയം. മുനീറോ. ഇന്ത്യ വിഷൻ ചാനലിനെ ഓർമ്മയുണ്ടോ. കുഞ്ഞാലികുട്ടിക്കെത്രയാ പെൺ വിഷയം സധൈര്യം റിപ്പോർട്ട് ചെയ്തു പൊടുന്നനെ തസച്ചു വളർന്നൊരു ചാനൽ. പിന്നെ മുനീറിന്റെ കൈഓയിലിരിപ്പ് പ്യൻഡ് അത് ക്ഷയിച്ചു തുടങ്ങി. ഒടുവിൽ റിപ്പോർട്ടർ ടീം ബ്യൂറോ കളിൽകഞ്ഞി വച്ച് കിടപ്പായി. ഒടുവിൽ കടബാധ്യതയിൽ അടച്ചു പൂട്ടി. എന്നിട്ടും വഴിയാധാരമായി നൂറിലധികം മാധ്യമപ്രവർത്തകർ പ്രതീക്ഷ കൈവിട്ടില്ല. മുനീറിന്റെ കൈവശമുള്ള ഇന്ത്യവിസിൻറെ ഓഹരികൾ ഏറ്റെടുത്തു ചാനൽ പുനരാരംഭിക്കാൻ എന്നിട്ടും മുനീർ വിട്ടു കൊടുത്തില്ല. ഇപ്പോളും മുനീറിന്റെ പക്കൽ ആ ഓഹരികൾ ഭദ്രമാണ്. ചിതലെടുത്തു പൊടിഞ്ഞു പോയ അലമാരയുടെ താക്കോൽ പോൽ . പറഞ്ഞു വന്നത് അതുകൊണ്ടു തന്നെ മുനീർ ഒരു തീരുമാനമെടുത്താൽ എടുത്തതാണ് . പിന്നെ മാറ്റില്ല. . മുസ്ലീം സംഘടനകളോട് യൂസ് ആന്‍ഡ് ത്രോ ശൈലിയാണ് സി പി എം പിന്തുടരുന്നത് എന്ന് പറഞ്ഞ മുനീർ തന്നെ പറയുന്നുണ്ട് കോൺഗ്രസ് ഒരു ഒറ്റ വീണ കപ്പലാണെന്നു. അല്ലെങ്കിൽ ഒരു ദ്വാരം വീണാൽ അത് മുങ്ങി പോകാവുന്നതേ ഉള്ളൂ എന്ന്. മുനീർ കോൺഗ്രസിനെ പറ്റി പറഞ്ഞതാനിത്യ. ‘ എപ്പോഴും കോണ്‍ഗ്രസ് കാര്യങ്ങള്‍ നിസാരമായി കാണരുത്. ആരെങ്കിലും ഒരാള്‍ ദ്വാരമുണ്ടാക്കിയാല്‍ കപ്പല്‍ മുഴുവന്‍ മുങ്ങിപ്പോകും. അതുകൊണ്ട് കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്നങ്ങള്‍ തിരുത്തണം. കപ്പല്‍ മുങ്ങാതിരിക്കാനാണ് ലീഗ് ശ്രമിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനാകില്ല,’ തിരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ് ചില തിരുത്തലുകള്‍ നടത്തണം

സ്വാർണക്കടത്തു കേസിൽ അലമുറയിട്ടു തൊണ്ട മുറിഞ്ഞ പ്രതിപക്ഷത്തിനെന്തേ പറ്റിയേ. അതിനും മുനീറിന്റെ പക്കൽ ന്യായീകരണമുണ്ട്. 2021 ല്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നിട്ടും സര്‍ക്കാരിനെ തളച്ചിടാന്‍ യുഡിഎഫിന് കഴിയാതിരുന്നത് ആ ആരോപണങ്ങള്‍ തെളിയിക്കാന്‍ തക്ക തെളിവുകള്‍ തങ്ങളുടെ പക്കലില്ലാത്തതിനാലാണ് എന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിനെ ഒരു സുഖിപ്പിക്കലിന്റെ ഭാഷയിൽ വിമർശിച്ചു കുടഞ്ഞിടുന്ന മുനീറിന്റെ മനസ് ഇളകിമാറിത്തുടങ്ങിയെന്നു വ്യക്തം. മുനീറിന്റെ മാത്രമല്ല മറ്റു ചില ലീഗെ നേതാക്കളുടെയും മനസ് ചാഞ്ചാടി തുടങ്ങിയിട്ടുണ്ട്. ബി ജെ പി കേരളത്തിൽ കുതിരക്കച്ചവടവുമായി വന്നാൽ അതിനൊപ്പം ചേരാം പക്ഷെ ലീഗിന് സാധിക്കില്ല. എന്നാൽ അവർക്കു ഇടതു ക്യാംപി സ്വീകാര്യമാണ്. അതാണ് കഴിഞ്ഞ ദിവസം ഞങ്ങൾ പറഞ്ഞത് ലീഗിന്റെ മുന്നിൽ ഒരേ ഓർ ഓപ്ഷൻ ഇടത്തിലേക്കുള്ള ഒരു കുടിയേറ്റം. അതാണ് മുങ്ങിത്താണു കൊണ്ടിരിക്കുന്ന കോൺഗ്രസ് കപ്പലിൽ നിന്നും രക്ഷപെടാന് ലീഗിനുള്ള അവസാന കച്ചിത്തുരുമ്പ്. ആ വഴിക്കാണ് മുനീർ ചിന്തിക്കുന്നത്. ലീഗിലെ മറ്റുള്ളവരെ ചിന്തിപിപ്പിക്കുന്നതു ഈ വഴി തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *