Your Image Description Your Image Description
Your Image Alt Text

കേരളത്തിൽ മറ്റേതെങ്കിലും വനിതക്ക് നേരെയായിരുന്നു ക്രിമിനൽ പ്രയോഗം എങ്കിൽ ആ വാക്കുച്ചരിച്ച ആളുടെ ഗതി എന്താകുമായിരുന്നു. നമ്മുടെ നിയമത്തിൽ ഇത്തരം പദപ്രയോഗങ്ങൾക്കെതിരെ സ്ത്രീകൾക്ക് വ്യക്തമായ സംരക്ഷണവും ഉറപ്പാക്കിയിട്ടുണ്ട്. അപ്പോൾ ഒരു സ്ത്രീയുടെ മുഖത്തുനോക്കി ക്രിമിനൽ എന്ന് വിളിച്ചാൽ കേരളം എങ്ങിനെ പ്രതികരിക്കും. അതും രാഷ്ട്രീയപരമായ വാഗ്വാദങ്ങളുടെ പേരിൽ. സംസ്ഥാന ഉന്നതവിദ്യാഭ്യാസ മന്ത്രി
ആർ ബിന്ദുവിനെതിരെ “ക്രിമിനൽ’ എന്ന്‌ അതിരുകടന്ന പ്രയോഗവുമായി ഇപ്പോൾ എത്തിയിരിക്കുന്നത് ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ.

. ക്രിമിനലുകൾക്ക് മറുപടി പറയാനില്ല എന്നായിരുന്നു ഗവർണറുടെ ആക്ഷേപം. മന്ത്രി ബിന്ദു കഴിഹജ്ജ ദിവസം കേരളം സര്വകലാസാ സെനറ്റ് യോഗത്തിൽ പങ്കെടുത്തിരുന്നു . ആ യോഗത്തഗിൽ പങ്കെടുക്കാൻ നിയമാവകാശം ഉണ്ടെന്ന് മന്ത്രി പറഞ്ഞതിനോടാണ് ഗവർണറുടെ ഈ പ്രതികരണം. മന്ത്രിക്ക് സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ അധികാരമില്ല എന്നും ചട്ടലംഘനം നിയമപരമായി നേരിടുമെന്നും ഗവർണർപറഞ്ഞതിനൊരു അതിര്വരമ്പുണ്ട. എന്നാൽ മന്ത്രി എന്ത്‌ പോട്ടെ ഒരു വനിതയെ ക്രിമിനൽ ഏന് യാതൊരു അടിസ്ഥാനവുമില്ലാതെ പട്ടാപകൽ വിളിച്ചു പറഞ്ഞതിനോട് സംസ്ഥാന പോലീസ് കൈയും കെട്ടി നോക്കി നിൽക്കുകയാണോ. അതെ ഗവർണറുടെ സി ആസ്യ പി എഫ് സുരക്ഷാ കണ്ടു സംസ്ഥാന പോലീസ് പകച്ചു നിൽക്കുകയാണെന്ന് വ്യക്തം. തമിഴ്നാട്ടിൽ ജയലത്തി മുഖ്യന്മാത്രി ആയിരുന്നപ്പോൾ സ്ത്രീകൾക്കായി ഒരു നിയമം നടപ്പാക്കിയിരുന്നു. സ്ത്രീകൾക്കതിരെ അതിക്രമഹങ്ങൾ അസഭ്യ വർഷങ്ങൾ എന്നിവയൊക്കെ ചെയ്യുന്ന മഹാന്മാരെ ഒരു ഇളവും നൽകാതെ പിടിച്ചു കുറഞ്ഞത് രണ്ടു റിമാൻഡ് കാലം അകത്താക്കും. ജാമ്യം പോലും ഇക്കാലയളവിൽ കിട്ടില്ല. പക്ഷെ ഇത് എഹ്റും ഏതും സഹിക്കുകയും പൊറുക്കുകയും ചെയ്യുന്ന ഗാന്ധിയന്മാരുള്ള കേരളമായി പോയി.

. നേരത്തെ എസ്‌എസ്‌ഐ പ്രവർത്തകരെയും ഗവർണർ ക്രിമിനലുകൾ എന്ന്‌ വിളിച്ചിരുന്നു. എസ് എഫ്ഗ ഐസ് പ്രവർത്തകരെ ഇപ്പോൾ ഗവർണർ തീവ്രവാദികൾ എന്നും വിളിച്ചത്‌. അവർ പോപ്പുലർഫ്രോന്റുമായി ചേർന്നാണ് തന്നെ വഴി തടയുന്നത് എന്നവ റീ ഗവർണർ പറഞ്ഞു വയ്ക്കുന്നു. അപ്പോൾ ബി ജെ പിക്കാർ തങ്ങളുടെ എതിരാളികൾ ആരൊക്കെയുണ്ടോ അവരെയൊക്കെ എസ് എഫ് ഐ യുമായി ചേർത്ത് നൽകുമ്പോൾ ഗവർണർ അത് എട്ടു പറയാൻ നിൽക്കുന്ന വെറും താരം താണ അവസ്ഥയിലായി പോയി. എന്താണ് സത്യസ്വസ്ത എന്ന് പോലും നോക്കാതെ ഗവർണർ പദവിയുടെ വില പോലും കളയാൻ ഗവർണർ തയാർ എന്ന് ചുരുക്കം.

ഗവർണറുടെ വിലകുറഞ്ഞ പരാമർശങ്ങൾക്ക് മറുപടി പറഞ്ഞ് നിലവാരം കളയാൻ തയാറല്ലെന്ന് മന്ത്രി ആർ ബിന്ദു പ്രതികരിച്ചിട്ടുണ്ട്. . ഗവർണർ പറഞ്ഞതിന് പ്രതികരിക്കേണ്ട ആവശ്യം തനിക്കില്ല. ഇരിക്കുന്ന പദവിക്ക് അനുസരിച്ച് ​ഗവർണർ പെരുമാറുന്നില്ല, പക്ഷേ അതുകൊണ്ട് പദവി മറന്ന് സംസാരിക്കാൻ മറ്റുള്ളവർക്ക് സാധിക്കില്ല. തന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് പൂർണബോധ്യത്തോടെയാണ് പെരുമാറുന്നതെന്നും ​ഗവർണറെപ്പോലെ വിലകുറഞ്ഞ പരാമർശങ്ങൾ നടത്തി മറുപടി പറഞ്ഞ് നിലവാരം കളയാൻ തയാറല്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രി ബിന്ദു ഒന്ന് മനസ് വച്ചിരുന്നെങ്കിൽ ഇന്ന് മ്യൂസിയം പൊലീസിന് ഗവര്ണകർക്കെതിരെ സ്ത്രീ ത്വത്തെ അധിക്ഷേപിച്ചതിനു കേസെടുക്കാൻ നിയമവശം തേടാമായിരുന്നു. അത് ഉണ്ടായില്ല. ഒന്നുകിൽ മന്ത്രിയും സി പി എമ്മും തീരുമാനിച്ചിരിക്കുന്നു ഗവർണറെ ഇനിയും പ്രകോപിപ്പിക്കരുത് ഏന്. അത് സർക്കാരിന്റെ മുന്നോട്ടുള്ള പോക്കിനെ തടയുമെന്നു. പക്ഷെ ഇടതു സർക്കാർ ഓർക്കേണ്ടത് ഈ ഗവര്ണറില് നിന്നും ഒരു ഇളവും ഒരു ആയവയും പ്രതീക്ഷിക്കേണ്ടതില്ല. ബി ജെ പിയുടെ കേരളത്തിലെ പാവയാണുയ ഗവർണർ. കെ സുരേന്ദ്രൻ തുള്ളാൻ പറഞ്ഞാൽ തുള്ളും അത് പോലെ ഗവർണറുടെ ബി ജെ പി സെക്രട്ടറിയായ ഹരി എസ് കർത്താ തുള്ളാൻ പറഞ്ഞാൽ ഗവർണർ രണ്ടു തവണ തുള്ളും. അതാണ് ദേവശിയപാതയിൽ മുദ്രാവാഖ്യമാ വിളിച്ച എസ് എഫ് ഐ പ്രവർത്തകർക്കെതീരെ ആഞ്ഞടുത്ത ഗവർണറെ തെരുവിൽ ഇറക്കി ഇരുത്തുന്നതിലേക്കു വരെ വഴി തെളിച്ചത്. മോഡി ഗ്യാരന്റി എന്ന്വി മുക്ക്കിനു മുക്കിനു പറഞ്ഞു നടക്കുന്ന കാവിക്കൊടിക്കാർ വിനാശ കാലേ വിപരീത ബ്യുധി എന്നൊന്ന് കൂടി ഉണ്ട് എന്ന് കൂടി ഗവർണറെ പറഞ്ഞു മനസിലാക്കിയാൽ കോലം.

മുമ്പ് ​ഗവർണർ മുഖ്യമന്ത്രിയെ ക്രിമിനൽ എന്ന് വിളിച്ചിരുന്നു. കണ്ണൂരിനെ ബ്ലഡി കണ്ണൂർ എന്നാണ് വിശേഷിപ്പിച്ചത്. സംസ്ഥാനത്തെ മുഴുവൻ ജനങ്ങളെയും ക്രിമിനലുകളായി ചിത്രീകരിക്കുന്ന രീതിയാണ് ​ഗവർണറുടേത്. ചാന്ദ്രയാൻ ദൗത്യത്തിലുൾപ്പെടെ കേരളത്തിൽലെ ഉന്നതവിദ്യാഭ്യാസമേഖല ​യിൽ നിന്നുള്ള വ്യക്തികളും പൊതുമേഖല സ്ഥാപനങ്ങളും പങ്കാളികളായിരുന്നു. വിദേശ സർവകലാശാലകളിലുൾപ്പെടെ മലയാളികൾ പ്രധാന ചുമതലകൾ വഹിക്കുന്നുണ്ട്. ഉന്നതവിദ്യാഭ്യാസമേഖല മേഖലയെ കൂടുതൽ ശാക്തീകരിക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. അതിനടയിൽ വിവാദങ്ങളുടെ പിന്നാലെ പോകേണ്ടതില്ല എന്നാണ് സർക്കാരിന്റെ സമീപനം , പക്ഷെ ഇതൊന്നും കേൾക്കാനുള്ള സമയമില്ല ഗവർണർക്ക്. ബി ജെ പി ആസ്ഥാനത്തു നിന്നുള്ള നിർദേശപ്രകാരം വേഷം കെട്ടിയാടണം. അത് മാത്രമാണ് ഗവര്ണരുടെയ് ലക്ഷവും. പക്ഷെ പ്രതിപക്ഷം പോലും പ്രയോഗിക്കാതെ വാക്കുകൾ ഗവർണർ ഭരണപക്ഷത്തിനെതിരെ പ്രയോഗിക്കുന്നത് ഒരൽപം സൂക്ഷിച്ചു വേണം. കാരണം ഇത് കേരളമാണ്. ഡെൽഹിയല്ല.

Leave a Reply

Your email address will not be published. Required fields are marked *