Your Image Description Your Image Description

ഷാർജയിൽ മലയാളിയായ ഭിന്നശേഷിക്കാരനെ കാണാനില്ലെന്ന്​ പരാതി. ഷാർജ അൽ ബതീനയിൽ താമസിക്കുന്ന ​ജെബി തോമസിന്‍റെ മകൻ ഫെലിക്സ്​ ജെബിയെ (18) ആണ്​ കാണാതായത്​. ശനിയാഴ്ച മാതാവിനും സഹോദരിക്കുമൊപ്പം ഷാർജ സിറ്റി സെന്‍ററിൽ ഷോപ്പിങ്​ നടത്തുന്നതിനിടെ രാത്രി 8.45ഓടെയാണ്​ കാണാതായതെന്ന്​ പിതാവ്​ ഷാർജ പൊലീസിൽ​ നൽകിയ പരാതിയിൽ പറയുന്നു.

ചുവന്ന ടി-ഷർട്ടും ഇളം പച്ച ജാക്കറ്റുമാണ് വേഷം. ഷോപ്പിങ്ങിനിടെ മകൻ ഓടിപ്പോവുകയായിരുന്നെന്ന്​ പിതാവ്​ പറഞ്ഞു. ഓട്ടിസം ബാധിതനായ ജെബിയെ കുറിച്ച്​ എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഷാർജ പൊലീസിൽ വിവരം അറിയിക്കണം. കുട്ടിയുടെ ഫോട്ടോയും വിവരങ്ങളും ബന്ധുക്കൾ വാട്​സാപ്പ്​, ഫേസ്​ബുക്ക്​ എന്നിവ ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്​. സംഭവത്തിൽ ഷാർജ പൊലീസ്​ അന്വേഷണം ആരംഭിച്ചു​.

 

Leave a Reply

Your email address will not be published. Required fields are marked *