Your Image Description Your Image Description

ബഹ്റൈനിൽ ക​ട​ ബാ​ധ്യ​ത തീ​ർ​ക്കാ​തെ പ്ര​വാ​സി​ക​ൾ നാ​ടു​വി​ടു​ന്ന​ത് ത​ട​യാ​ൻ നി​യ​മം കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കാ​ൻ ഒ​രു​ങ്ങു​ന്നു.പാ​ർ​ല​മെ​ന്റി​ലെ സാ​മ്പ​ത്തി​ക​കാ​ര്യ സ​മി​തി അ​ധ്യ​ക്ഷ സൈ​ന​ബ് അ​ബ്ദു​ലാ​മി​റി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​യ​മ​ഭേ​ദ​ഗ​തി നി​ർ​ദേ​ശം സ​മ​ർ​പ്പി​ച്ച​ത്. 2021ലെ ​സി​വി​ൽ, ക​മേ​ഴ്സ്യ​ൽ പ്രൊ​സീ​ജ്യേ​ഴ്‌​സ് എ​ക്‌​സി​ക്യൂ​ഷ​ൻ നി​യ​മ​ത്തി​ലാ​ണ് ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രു​ന്ന​ത്.

വ്യ​ക്തി​ഗ​ത ബാ​ധ്യ​ത​ക​ൾ​ക്കു പു​റ​മെ ക​മ്പ​നി​ക​ളു​ടെ ബാ​ധ്യ​ത​ക​ളു​ടെ പേ​രി​ലും ബ​ന്ധ​പ്പെ​ട്ട വി​ദേ​ശി​ക​ൾ​ക്ക് യാ​ത്രാ​വി​ല​ക്കു​ണ്ടാ​കും. ബ​ഹ്‌​റൈ​ൻ ബാ​ർ സൊ​സൈ​റ്റി ഈ ​നീ​ക്ക​ത്തെ പി​ന്തു​ണ​ച്ചു. നി​ര​വ​ധി പ്ര​വാ​സി​ക​ളാ​ണ് യാ​ത്രാ​വി​ല​ക്ക് കാ​ര​ണം ദീ​ർ​ഘ​നാ​ളാ​യി നാ​ട്ടി​ൽ പോ​കാ​ൻ ക​ഴി​യാ​തെ​യു​ള്ള​ത്.

പ​ല​രും പ​ലി​ശ​സം​ഘ​ത്തി​ന്റെ കെ​ണി​യി​ൽ​പെ​ട്ടാ​ണ് കു​രു​ക്കി​ലാ​കു​ന്ന​ത്. സാ​മ്പ​ത്തി​ക ഞെ​രു​ക്കം മു​ത​ലാ​ക്കി സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ളെ ചൂ​ഷ​ണം​ചെ​യ്യു​ന്ന പ​ലി​ശ​മാ​ഫി​യ പ​ണം ന​ൽ​കു​മ്പോ​ൾ വി​വി​ധ രേ​ഖ​ക​ളി​ൽ ഒ​പ്പി​ട്ടു​വാ​ങ്ങാ​റു​ണ്ട്. ഇ​താ​ണ് പി​ന്നീ​ട് കു​രു​ക്കാ​വു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *