Your Image Description Your Image Description

തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ ന​ഖ​ൽ വി​ലാ​യ​ത്തി​ലെ വ​ക്കാ​ൻ ഗ്രാ​മ​ത്തി​ൽ ആ​പ്രി​ക്കോ​ട്ട്​ സീ​സ​ണി​ന് തു​ട​ക്ക​മാ​കു​ന്നു. ഫെ​ബ്രു​വ​രി ആ​ദ്യം മു​ത​ലാ​ണ് ആ​പ്രി​ക്കോ​ട്ട് മ​ര​ങ്ങ​ൾ പൂ​വി​ട്ട്​ തു​ട​ങ്ങി​യ​ത്. ഇ​തോ​ടെ ഗ്രാ​മ​ത്തി​ന്റെ രൂ​പഭം​ഗി ത​ന്നെ മാ​റി. മ​ര​ങ്ങ​ളി​ൽ പൂ​ക്ക​ൾ വി​രി​ഞ്ഞ​തോ​ടെ വെ​ള്ള പു​ത​പ്പ​ണി​ഞ്ഞ പ്ര​തീ​തി​യാ​യി വ​ക്കാ​ന്. ഈ ​മ​നോ​ഹാ​രി​ത ആ​സ്വ​ദി​ക്കാ​നും കാ​മ​റ​ക​ളി​ൽ ഒ​പ്പി​യെ​ടു​ക്കാ​നും നി​ര​വ​ധി സ​ന്ദ​ർ​ശ​ക​രാ​ണ് എ​ത്താ​റു​ള്ള​ത്.

സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 2,000 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ, പ​ടി​ഞ്ഞാ​റ​ൻ ഹ​ജ​ർ പ​ർ​വ​ത​നി​ര​ക​ളി​ൽ സ്ഥി​തി​ചെ​യ്യു​ന്ന വ​ക്കാ​ൻ ഗ്രാ​മം മ​സ്ക​ത്തി​ൽ​നി​ന്ന് 150 കി.​മീറ്റർ അ​ക​ലെ​യാ​ണ്. മി​ത​മാ​യ വേ​ന​ൽ​ക്കാ​ല​വും കു​റ​ഞ്ഞ ശൈ​ത്യ​കാ​ല​വും ഈ ​പ്ര​ദേ​ശ​ത്തി​ന്റെ സ​വി​ശേ​ഷ​ത​യാ​ണ്. രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ ഒ​ന്നും ​ചേ​ർ​ക്കാ​തെ വ​ള​രു​ന്ന ആ​പ്രി​ക്കോ​ട്ട് വി​ള​ക​ൾ​ക്ക് പേ​രു​കേ​ട്ട​താ​ണ് ഈ ​ചെ​റി​യ ഗ്രാ​മം.

Leave a Reply

Your email address will not be published. Required fields are marked *