Your Image Description Your Image Description

വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​ന്‍റെ ഭാ​ഗ​മാ​യി ഞാ​യ​ർ മു​ത​ൽ ബു​ധ​ൻ വ​​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റ് തീ​ര​ങ്ങ​ളി​ലും ഒ​മാ​ൻ ക​ട​ലി​ന്‍റെ തീ​ര​ങ്ങ​ളി​ലും ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഒ​മാ​ൻ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

തി​ര​മാ​ല​ക​ൾ ര​ണ്ട്​ മു​ത​ൽ 2.5 മീ​റ്റ​ർ​വ​രെ ഉ​യ​ർ​ന്നേ​ക്കാം. ക​ട​ലി​ൽ​പോ​കു​ന്ന​വ​ർ സാ​ഹ​ച​ര്യ​ങ്ങ​ളും മ​റ്റും പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

മു​സ​ന്ദം, വ​ട​ക്ക​ൻ ബാ​ത്തി​ന, ബു​റൈ​മി എ​ന്നീ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ വ​ട​ക്ക്-​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് ല​ഭി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി 21ന് ​സു​ൽ​ത്താ​നേ​റ്റി​ന്‍റെ ഭൂ​രി​ഭാ​ഗം ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലേ​ക്കും കാ​റ്റ്​ വ്യാ​പി​ക്കും. ഇ​തി​ന്‍റെ ഫ​ല​മാ​യി താ​പ​നി​ല​യി​ൽ പ്ര​ക​ട​മാ​യ മാ​റ്റം ഉ​ണ്ടാ​കും.

Leave a Reply

Your email address will not be published. Required fields are marked *