Your Image Description Your Image Description

മ​ദീ​ന​യി​ൽ പൊ​തു​ഗ​താ​ഗ​ത ബ​സു​ക​ളി​ലും ടാ​ക്സി​ക​ളി​ലും ഡി​ജി​റ്റ​ൽ പ​ര​സ്യ ബോ​ർ​ഡു​ക​ൾ അ​നു​വ​ദി​ക്കു​ന്ന പ​ദ്ധ​തി മു​നി​സി​പ്പാ​ലി​റ്റി ആ​രം​ഭി​ച്ചു.

പ​ര​സ്യ ബി​ൽ ബോ​ർ​ഡു​ക​ളി​ൽ ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ച് സ്മാ​ർ​ട്ട് സി​റ്റി​ക​ൾ എ​ന്ന ആ​ശ​യം ന​ട​പ്പാ​ക്കാ​നും പൊ​തു​ന​ഗ​ര ഭൂ​പ്ര​കൃ​തി മെ​ച്ച​പ്പെ​ടു​ത്താ​നു​മാ​ണ്​ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ 30 വാ​ഹ​ന​ങ്ങ​ളി​ൽ ഡി​ജി​റ്റ​ൽ പ​ര​സ്യ​ബോ​ർ​ഡു​ക​ൾ വെ​ക്കും.

മ​ദീ​ന​ക്കു​ള്ളി​ൽ ഔ​ട്ട്ഡോ​ർ പ​ര​സ്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും ബി​ൽ ബോ​ർ​ഡു​ക​ളു​ടെ വി​ഷ്വ​ൽ ഐ​ഡ​ൻ​റി​റ്റി ഏ​കീ​ക​രി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക്ക​നു​സൃ​ത​മാ​യാ​ണി​ത്. മി​ക​ച്ച സ്പെ​ഷ​ലൈ​സ്ഡ് സ​മ്പ്ര​ദാ​യ​ങ്ങ​ളും പ​ര​സ്യ​രീ​തി​ക​ളും മാ​ർ​ഗ​ങ്ങ​ളും വി​പു​ലീ​ക​രി​ക്കു​ക​യും വൈ​വി​ധ്യ​വ​ത്ക​രി​ക്കു​ക​യും ചെ​യ്ത് വാ​ണി​ജ്യ പ​ര​സ്യ​ത്തി​ലെ ഏ​റ്റ​വും പു​തി​യ രീ​തി​ക​ൾ നി​ല​നി​ർ​ത്തു​ന്ന​തി​നാ​ണ്. പു​തി​യ പ​ര​സ്യ​ദാ​താ​ക്ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നും മ​ദീ​ന​യു​ടെ പ​ര​സ്യ-​വാ​ണി​ജ്യ കാ​മ്പ​യി​നു​ക​ളി​ൽ ന​ല്ല ഫ​ല​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​മെ​ന്നു​മാ​ണ്​ വി​ല​യി​രു​ത്ത​ൽ.

Leave a Reply

Your email address will not be published. Required fields are marked *