Your Image Description Your Image Description

കഴിഞ്ഞ വർഷം അറ്റ ലാഭത്തിൽ 65 ശതമാനം വളർച്ച നേടിയതായി യുനൈറ്റഡ്​ അറബ്​ ബാങ്ക്​ അറിയിച്ചു. 2023ൽ 225 ദശലക്ഷമാണ്​ ബാങ്കിന്‍റെ അറ്റ ലാഭം. തൊട്ടു മുമ്പുള്ള വർഷം 155 ദശലക്ഷമായിരുന്നു അറ്റ ലാഭമെന്നും ബാങ്ക്​ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്​തമാക്കി. ചെലവ്​ ചുരുക്കലിൽ അച്ചടക്കം പുലർത്തിയതോടൊപ്പം പ്രതീക്ഷിച്ച ക്രഡിറ്റ്​ ​നഷ്ടം കുറക്കാനായതും മികച്ച പ്രവർത്തനം കാഴ്ചവെച്ചതുമാണ്​ ലാഭ വർധനവിന്​ പിന്തുണയേകിയത്​. ബാങ്കിന്‍റെ മൊത്തം പ്രവർത്തന വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്​ 2023ൽ 15 ശതമാനവാണ്​ രേഖപ്പെടുത്തിയത്​​.

മൊത്തം ആസ്തി വരുമാനത്തിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്​ 25 ശതമാനം വർധനയുണ്ട്​. നിലവിൽ 17.6 ശതകോടിയാണ്​ ബാങ്കിന്‍റെ ആസ്തി. വായ്പ രംഗത്തുള്ള ശക്​തമായ വളർച്ച, ഇസ്​ലാമിക്​ സാമ്പത്തിക ഇടപാട്​, കൂടാതെ നിക്ഷേപ ഘടന എന്നിവയിലെ മികച്ച പ്രകടനമാണ്​ ആസ്തി വർധനവിനെ മുന്നോട്ടുനയിച്ചതെന്നും ബാങ്ക്​ പ്രസ്താവനയിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *