Your Image Description Your Image Description
Your Image Alt Text

പാലക്കാട്∙ ധോണി മൂലപ്പാടത്ത് പുലി ഇറങ്ങിയെന്ന് നാട്ടുകാർ. മൂലപ്പാടത്ത് ഷംസുദ്ദീന്റെ വീട്ടിലെ പശുവിനെ പുലി ആക്രമിച്ച് കൊന്നു. നാട്ടുകാർ വിവരമറിയിച്ചതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയുടെ സാന്നിധ്യമുണ്ടെന്നാണു പ്രഥമിക വിവരം.

 

വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചെങ്കിലും നടപടിയെടുക്കാൻ വൈകിയെന്നു ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. മാസങ്ങൾക്കു മുമ്പ് ഇതേ പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു. എന്നിട്ടും വനംവകുപ്പ് വേണ്ട നടപടിയെടുത്തില്ലെന്നാണു നാട്ടുകാർ പറയുന്നത്. കൂട് സ്ഥാപിക്കുന്നതിലടക്കം അലംഭാവമുണ്ടാകുന്നതായും നാട്ടുകാർ ആരോപിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *