Your Image Description Your Image Description
Your Image Alt Text

അനാരോഗ്യമായ ജീവിത ശൈലി, ഭക്ഷണങ്ങളുടെ തെരഞ്ഞെടുപ്പ് എന്നിവ മൂലം പല വിധ രോഗങ്ങൾ പടർന്നു പിരിക്കുന്നതായി നമുക്ക് അറിയാം. വ്യായാമമില്ലായ്മയാണ് അസുഖങ്ങളുടെ പ്രധാന കാരണം. എന്നാൽ പുതിയ പടനാണ് അനുസരിച്ചു ഇരുന്ന് കൊണ്ടുള്ള ജോലി ചെയ്യുന്നവർക്ക് മരണം വരെ സംഭവിക്കാമെന്നു കണ്ടെത്തിയിരിക്കുന്നു

ജാമാ നെറ്റ്വർക്ക് ഓപ്പൺ എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. തായ്വാനിൽ നിന്നുള്ള ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. 4,81,688 പേരെ പതിമൂന്നുവർഷത്തോളം സൂക്ഷ്മമായി നിരീക്ഷിച്ചാണ് പഠനം നടത്തിയത്.

ഒരുപാട് സമയം ഒരേ രീതിയിൽ ക്യാംപ്‌റ്ററിനു മുൻപിൽ ഇരിക്കുമ്പോൾ ശരീരത്തിന് തീരെ ചലനാത്മകത ഉണ്ടാകുന്നില്ല . ഇത് അമിതവണ്ണമുണ്ടാകാനും രക്തസമ്മർദം, പ്രമേഹം തുടങ്ങിയവ വർധിക്കാനും അരക്കെട്ടിനു ചുറ്റും കൊഴുപ്പടിയാനും ചീത്തകൊളസ്ട്രോൾ അടിഞ്ഞുകൂടാനും കാരണമാകും. വൈകാതെ ഹൃദ്രോ​ഗങ്ങളും അർബു​ദവും ബാധിക്കാനുള്ള സാഹചര്യം വർധിക്കുമെന്നും ​ഗവേഷകർ പറയുന്നു.

ദിവസത്തിൽ എട്ടുമണിക്കൂറിലേറെ മറ്റൊരു വ്യായാമവുമില്ലാതെ ഇരിക്കുന്നവർ അമിതവണ്ണവും പുകവലിയും ഉണ്ടാക്കുന്നതിനോളം ദോഷമുണ്ടാക്കുന്നുവെന്നും പഠനത്തിൽ പറയുന്നുണ്ട്. ഇനി ജോലി സ്ഥലത്ത് ദീർഘ സമയം ഇരിപ്പ് തുടരുന്നവരിൽ ‍ടൈപ് 2 ഡയബറ്റിസ്, കാൻസർ സാധ്യതകളും കൂടുതലാണ്

ചടഞ്ഞിരിപ്പിനോടൊപ്പം കലോറി കൂടിയ ഭക്ഷണം കൂടിയാകുമ്പോൾ ശരീരഭാരം വർധിക്കുമെന്ന് നേരത്തേ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. . ഇരിപ്പുശീലം ഹൃദയാരോഗ്യത്തെയും ദുർബലമാക്കാം. കൊളസ്‌ട്രോൾ നില കൂടാനും നല്ല കൊളസ്‌ട്രോളായ എച്ച്.ഡി.എൽ. കുറയാനും രക്തസമ്മർദം വർധിക്കാനും ചടഞ്ഞിരിപ്പ് കാരണമാകും.

ജോലിസംബന്ധമായും മറ്റും ദിവസം ഏറെസമയം ഇരിക്കുകയും വ്യായാമം കുറയുകയും ചെയ്യുമ്പോൾ അസ്ഥികൾ ദുർബലമായി ഓസ്റ്റിയോപൊറോസിസ് ഉണ്ടാവുകയും ചെയ്യാം.

എന്തൊക്കെ ചെയ്യാം 

  • ദീർഘനേരം ഒരേപോലെ ഇരുന്ന് ജോലിചെയ്യേണ്ടിവരുന്നവർ ഒരു മണിക്കൂറിൽ 10 മിനിറ്റ് എഴുന്നേറ്റ് നടക്കുകയോ നിൽക്കുകയോ ചെയ്യണം. തുടർച്ചയായ ഇരിപ്പ് മൂലം കുറേയധികം സമയം പ്രവർത്തിക്കാതിരുന്ന മസിലുകളെല്ലാം ഈ നടത്തത്തിലൂടെ ഉണരും.
  • കൊഴുപ്പടങ്ങിയ ഭക്ഷണം നിയന്ത്രിക്കാൻ ശ്രദ്ധിക്കണം
  • കൂടാതെ ജോലിസ്ഥലത്തുവെച്ചുതന്നെ ചെയ്യാവുന്ന ചില ലഘുവ്യായാമങ്ങൾ ശീലിക്കുകയുമാവാം.
  • കസേരയിൽ ഇരുന്ന് ശരീരം മുന്നോട്ട് കുനിഞ്ഞ് തറയിൽ തൊടാൻ ശ്രമിക്കുക. കുനിയുമ്പോൾ ശ്വാസം പുറത്തേക്കും നിവരുമ്പോൾ ശ്വാസം അകത്തേക്കും എടുക്കണം.
  • പാദങ്ങൾ മുകളിലേക്കും താഴേക്കും പിന്നീട് ഇരുവശങ്ങളിലേക്കും ചലിപ്പിക്കുക. കഴുത്ത് മുന്നോട്ടും പുറകോട്ടും ചലിപ്പിക്കുക. ഇരുവശങ്ങളിലേക്കും തിരിക്കുക. ചെവി തോളിൽ തൊടാൻ ശ്രമിക്കുന്നതുപോലെ ചരിക്കുക.
  • കംപ്യൂട്ടറിന് മുന്നിൽ ഇരിക്കുമ്പോൾ നട്ടെല്ലും തലയും നിവർത്തി ഇടുപ്പ്, കാൽമുട്ടുകൾ എന്നിവ 90 ഡിഗ്രി മടക്കി പാദം തറയിൽ അമർത്തി ഇരിക്കുക. കംപ്യൂട്ടർ സ്‌ക്രീനിന്റെ മുകൾഭാഗം കണ്ണിനുനേരെ വരുന്ന രീതിയിൽ ക്രമീകരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *