Your Image Description Your Image Description
Your Image Alt Text

സംവിധായകൻ ഗിരീഷ് A ഡി ഗിരീഷ് ഇത്തവണയും പ്രതീക്ഷ തെറ്റിച്ചില്ല. തണ്ണീർ മത്തൻ ദിനങ്ങളിലൂടെ മലയാളിയ്ക്ക് സുപരിചിതനതായ സംവിധായകനാണ് ഗിരീഷ് എ ഡി. അദ്ദേഹം പിന്നീട് സംവിധാനം ചെയ്ത സൂപ്പർ ശരണ്യയും വമ്പൻ ഹിറ്റായിരുന്നു . ഇപ്പോളിതാ ഒരു പുതുതലമുറ പ്രണയചിത്രവുമായെത്തി ഒരാഴ്ച്ചയ്ക്കുള്ളിൽ തന്നെ 25 കോടി ക്ലബ്ബിൽ കേറിയിരിക്കുകയാണ് അദ്ദേഹത്തിന്റെ പ്രേമലു .
ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘പ്രേമലു’ അടിമുടി ഒരു പ്രേമപ്പടമാണ്.

അഭിനേതാക്കളിലെ സ്വാഭാവിക നർമ്മ ശൈലി പരമാവധി ഉപയോഗിച്ചു കഥാപാത്രങ്ങളെ എപ്പോഴും വേറെ ലെവലിൽ കൊണ്ടെത്തിക്കുവാനുള്ള അദ്ദേഹത്തിന്റെ കഴിവും അഭിനേതാക്കളുടെ തിരഞ്ഞെടുപ്പും എടുത്തു പറയേണ്ടത് തന്നെയാണ് . സ്വാഭാവികമായ നോട്ടം കൊണ്ടും മൂളൽ കൊണ്ട് പോലും തണ്ണീർ മത്തൻ ദിനങ്ങളിൽ നമ്മെ ചിരിപ്പിച്ച നേടാനാണ് നസ്ലെൻ . സൂപ്പർ ശരണ്യയിൽ മമിതയ്ക്കും അതെ എനർജി തന്നെ . വളരെ പ്രേക്ഷക സ്വീകാര്യത ഉള്ള ഇവരെ വേണ്ട വിധത്തിൽ സംവിധായകൻ ഉപയോഗിച്ചിട്ടുണ്ട് . ഇവരെ കൂടാതെ മറ്റു താരങ്ങളായ സംഗീത് പ്രതാപ്, ശ്യാം മോഹൻ, ഷമീർ ഖാൻ, അഖില ഭാർഗവൻ എന്നിവരും കിടിലൻ പ്രകടനങ്ങളാണ് കാഴ്ച വെച്ചത് . നസ്ലിൻ–മമിത കോംബോയും നന്നയി വർക്ക് ചെയ്തിട്ടുണ്ട് എന്ന വേണം പറയാൻ .

ബി.ടെക് കഴിഞ്ഞ് പുറത്തിറങ്ങിയ ഒരു കൂട്ടം ചെറുപ്പക്കാരുടെ സൗഹൃദവും പ്രണയവുമാണ് സിനിമ.നസ്ലിൻ അവതരിപ്പിച്ച സച്ചിന്റെയും മമിതയുടെ റീനുവിന്റെയും റൊമാൻസ് ആണ് മുഖ്യപ്രമേയമെങ്കിലും സംഗീതിന്റെ അമൽ ഡേവിസിനോടും അഖിലയുടെ കാർത്തികയോടും ശ്യാം മോഹന്റെ ആദിയോടും ഷമീർ ഖാന്റെ സുബിനോടും പ്രേക്ഷകർക്ക് ഇഷ്ടവും അടുപ്പവും തോന്നും.

ഇപ്പോളിതാ ഒരാഴ്ച്ചയ്ക്കുള്ളിൽ തന്നെ 25 കോടി ക്ലബ്ബിലേക്കാണ് സിനിമ എത്തിയിരിക്കുന്നത് . ഇതേ സമയം തീയേറ്ററുകയിൽ ഓടുന്ന മറ്റു സിനിമയ്ക്കൊപ്പം തന്നെ മികച്ച പ്രകടനം കാഴ്ച വെക്കാൻ ഈ സിനിമയ്ക്കായി .

Leave a Reply

Your email address will not be published. Required fields are marked *