Your Image Description Your Image Description
Your Image Alt Text

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മന്ത്രിയ്‌ക്കടക്കം 628 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകുന്ന വിവരം അനുസരിച്ച് രാജ്യത്ത് പുതുതായി 628 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ആകെ ആക്‌ടീവ് കേസുകൾ 4054ആയി. രാജ്യത്തെ കഴിഞ്ഞദിവസമുണ്ടായ ഏക കൊവിഡ് മരണം കേരളത്തിലാണ്. സംസ്ഥാനത്ത് പുതുതായി 128 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. ഒരു മരണവും റിപ്പോർട്ട് ചെയ്‌തു.

 

കേരളത്തിലെ ആക്‌ടീവ് കേസുകളുടെ എണ്ണം 3128 ആയി. രാജ്യത്ത് ഇതുവരെ 4.50 കോടി കോടി ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗമുക്തി നേടിയവർ 4.44 കോടിയാണ്. റിപ്പോർട്ട് ചെയ്‌ത കേസുകളിൽ 63 എണ്ണം കൊവിഡിന്റെ പുതിയ വകഭേദമാണ്. ഇതുവരെ 34 കേസുകൾ കണ്ടെത്തിയ ഗോവയിലാണ് ഏറ്റവുമധികം പുതിയ വകഭേദം ബാധിച്ച രോഗികൾ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *