Your Image Description Your Image Description
Your Image Alt Text

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ നട്സാണ് വാൾനട്ട്. ഒമേഗ -3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയ പോഷകങ്ങൾ വാൾനട്ടിൽ അടങ്ങിയിരിക്കുന്നു. അവയിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവയെ ചെറുക്കാൻ സഹായിക്കുന്നു.

വാൾനട്ട് പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം, തലച്ചോറിൻ്റെ പ്രവർത്തനം, ചില ക്യാൻസറുകളുടെ സാധ്യത കുറയ്ക്കൽ എന്നിവയുൾപ്പെടെ വിവിധ ആരോഗ്യ ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ദിവസവും രാവിലെ വാൾനട്ട് കഴിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ എന്നിവയുടെ ഉറവിടമാണ് വാൾനട്ട്.

വാൾനട്ടിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും കൊളസ്‌ട്രോളിൻ്റെ അളവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ഹൃദയാരോഗ്യം വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു. വാൾനട്ടിലെ ഉയർന്ന അളവിലുള്ള ഒമേഗ -3 ഫാറ്റി ആസിഡുകൾ മസ്തിഷ്ക ആരോഗ്യത്തെ സഹായിക്കുന്നു. ഓർമ്മശക്തി കൂട്ടുന്നതിനും വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും വാൾനട്ട് സഹായകമാണ്. പോളിഫെനോളുകളുടെ സമ്പന്നമായ ഉറവിടമാണ് വാൾനട്ട്. ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ ഇത് സഹായിക്കും.

വാൾനട്ടിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകളും പോളിഫെനോളുകളും ആന്റി -ഇൻഫ്ലമേറ്ററി ശരീരത്തിലെ വിട്ടുമാറാത്ത വീക്കം കുറയ്ക്കാനും വിവിധ രോഗങ്ങളുടെ സാധ്യത ലഘൂകരിക്കാനും സഹായിക്കുന്നു.വാൾനട്ടിൽ അടങ്ങിയിരിക്കുന്ന ഫൈബർ മലബന്ധ പ്രശ്നം തടയുന്നതിനും ആരോഗ്യകരമായ ദഹനത്തെ പിന്തുണയ്ക്കുന്നതിനും ​ഗുണം ചെയ്യും.

കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ വാൾനട്ടിൽ അടങ്ങിയിരിക്കുന്നു. ഇത് അസ്ഥികളുടെ ആരോഗ്യം നിലനിർത്തുന്നതിനും ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥകൾ തടയുന്നതിനും അത്യന്താപേക്ഷിതമാണ്.

വാൾനട്ടിൽ വൈറ്റമിൻ ഇ, ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിൻ്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ തടയാൻ സഹായിക്കും.
വാൾനട്ടിലെ ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിൻ ഇ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ ആരോഗ്യമുള്ളതും യുവത്വമുള്ളതുമായ ചർമ്മം നിലനിർത്താൻ സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *