Your Image Description Your Image Description
Your Image Alt Text

നമ്മളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള ഗുണങ്ങളാണ് ഫ്‌ളാക്‌സ് സീഡ് അഥവാ ചെറു ചണവിത്ത് കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നത്. പല രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി കൂടിയാണ് ഈ വിത്തുകള്‍. പ്രമേഹം കൃത്യമായി കുറക്കുന്നതിനും അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും ഹൃദയാരോഗ്യത്തിനും കൊളസ്‌ട്രോള്‍ കുറക്കാനും എന്ന് വേണ്ട പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നതാണ് ഫ്‌ളാക്‌സ് സീഡ് അഥവാ ചെറുചണവിത്ത്. ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്.

കൂടാതെ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ മറ്റ് വിറ്റാമിനുകള്‍ എന്നിവ കൊണ്ടെല്ലാം സമ്പുഷ്ടമാണ് ഫ്‌ളാക്‌സ് സീഡ്. എപ്പോഴും ഏത് ഭക്ഷണവും കഴിക്കുന്ന രീതിയിലാണ് അതിന്റെ ആരോഗ്യ ഗുണങ്ങളും നിലനില്‍ക്കുന്നത്. മത്സ്യം ഇഷ്ടമല്ലാത്തവര്‍ക്ക് ഒമേഗ 3 ഫാറ്റി ആസിഡിന്റെ ഗുണം ലഭിക്കുന്നതിന് വേണ്ടി നമുക്ക് ഉപയോഗിക്കാവുന്നതാണ് ചണവിത്തുകള്‍.ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും ശരീരത്തിലെ കൊളസ്‌ട്രോളിനെ കുറക്കുന്നതിനും ചണവിത്ത് സഹായിക്കുന്നുണ്ട്. വറുത്ത ചണവിത്താണ് ചീത്ത കൊളസ്‌ട്രോളിനെ പ്രതിരോധിക്കുന്നതിന് നിങ്ങളെ സഹായിക്കുന്നത്. ഇത് കൂടാതെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നുണ്ട്.

ചണവിത്തില്‍ ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകള്‍, ലയിക്കുന്ന നാരുകള്‍, പ്രോട്ടീന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, ഇവയെല്ലാം കൊളസ്‌ട്രോളിനെ പ്രതിരോധിക്കാന്‍ ഫലപ്രദമാണ് എന്ന് കാര്യത്തില്‍ സംശയം വേണ്ട. കൊളസ്‌ട്രോള്‍ നിയന്ത്രിക്കപ്പെടുന്നതിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും നമുക്ക് സാധിക്കുന്നു. ഇത് ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചക്ക് വരെ സഹായിക്കുന്ന ഒരു ഘടകമാണ്. എന്നാല്‍ പലർക്കും ഇത് എങ്ങനെ ഉപയോഗിക്കണമെന്ന് കൃത്യമായി അറിയില്ല. ഇവയുടെ ആരോഗ്യ ഗുണങ്ങള്‍ കൃത്യമായ രീതിയില്‍ ലഭിക്കുന്നതിന് വേണ്ടി എങ്ങനെ ഫ്‌ളാക്‌സ് സീഡുകള്‍ കഴിക്കണം എന്ന് നമുക്ക് നോക്കാം.

ചണവിത്തുകള്‍ ഭക്ഷണത്തില്‍ എപ്രകാരം ഉപയോഗിക്കണം എന്നുള്ളത് പലര്‍ക്കും അറിയില്ല. ഇത് പച്ചക്ക് ഒരിക്കലും കഴിക്കാന്‍ ശ്രമിക്കരുത്. വറുത്ത് മാത്രമേ കഴിക്കാന്‍ പാടുകയുള്ളൂ. ഭക്ഷണത്തിന് വേണ്ടി നമുക്ക് ഫ്‌ളാക്‌സ് സീഡ് എടുത്ത് അത് വറുത്ത് പൊടിച്ച്‌ വേണം ഭക്ഷണത്തിൽ ചേർത്ത് കഴിക്കേണ്ടത്. നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ പുഡ്ഡിംങ്, കഞ്ഞി, ലഡ്ഡു, സാലഡ്, തൈര് എന്നിവയില്‍ ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്. .ചണവിത്തുകള്‍ ഭക്ഷണത്തില്‍ എപ്രകാരം ഉപയോഗിക്കണം എന്നുള്ളത് പലര്‍ക്കും അറിയില്ല. ഇത് പൊടിച്ച്‌ ചേര്‍ക്കുന്നത് കൊണ്ട് തന്നെ നിങ്ങളുടെ ഭക്ഷണത്തിന്റെ രുചിയില്‍ മാറ്റം വരുന്നും ഇല്ല.

ഭക്ഷണത്തില്‍ ചണവിത്ത് ഉള്‍പ്പെടുത്തുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം എന്ന് പറയുന്നത് നിങ്ങള്‍ക്ക് അത് വെള്ളത്തില്‍ കലക്കി കുടിക്കാം എന്നതാണ്. അതിന് വേണ്ടി എട്ട് ഒണ്‍സ് ചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ പൊടിച്ച ചണവിത്ത് ചേര്‍ക്കുക. അതിന് ശേഷം ഇതിലേക്ക് അല്‍പം നാരങ്ങ നീര് കൂടി ചേര്‍ക്കുന്നതാണ്. ഇത് നിങ്ങള്‍ക്ക് കുടിക്കാം. ഇനി ഇത്തരത്തില്‍ കുടിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക് ചണവിത്ത് പൊടിച്ച്‌, സൂപ്പിലോ സ്മൂത്തിയിലോ അല്ലെങ്കില്‍ തൈര്, ഉപ്പേരികള്‍ എന്നിവയിലോ ചേര്‍ത്ത് കഴിക്കാവുന്നതാണ്. കൂടാതെ കേക്കുകള്‍, കുക്കിസ് എന്നിവയിലും ഇത് ചേര്‍ക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *