Your Image Description Your Image Description
Your Image Alt Text

ലബനനിലേക്ക്‌ ഇസ്രയേൽ ബുധൻ വൈകിട്ട്‌ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി. തെക്കൻ ലബനനിലെ നബാത്തിയേ ഗ്രാമത്തിലേക്കായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരിൽ കുട്ടി ഉൾപ്പെടെ ഏഴുപേർ ഒരേ കുടുംബത്തിലെ അംഗങ്ങളാണ്‌. മറ്റൊരു ഗ്രാമത്തിലേക്കുണ്ടായ ആക്രമണത്തിൽ സ്ത്രീയും രണ്ട്‌ മക്കളുമാണ്‌ കൊല്ലപ്പെട്ടത്‌.

ഒക്ടോബർ ഏഴിന്‌ ഗാസയിൽ കടന്നാക്രമണം തുടങ്ങിയതുമുതൽ ഇസ്രയേലും ലബനനിലെ ഹിസ്‌ബുള്ളയും തമ്മിൽ ശക്തമായ ഏറ്റുമുട്ടലാണ്‌ നടക്കുന്നത്‌. ഇക്കാലയളവിൽ ലബനനിലേക്ക്‌ ഇസ്രയേൽ നടത്തിയ ഏറ്റവും മാരകമായ ആക്രമണമാണിത്‌.

Leave a Reply

Your email address will not be published. Required fields are marked *