Your Image Description Your Image Description
Your Image Alt Text

കണ്ണൂരിൽ കെ.സുധാകരൻ മത്സരിക്കണമെന്ന ആവശ്യമുയർത്തി ജില്ല കോൺഗ്രസ് കമ്മിറ്റിയും രംഗത്തെത്തി . എ.ഐ.സി.സി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് കെ.സുധാകരൻ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഡി.സി.സിയും നിലപാട് അറിയിച്ചത്.

സുധാകരന്‍റെ അത്ര വിജയസാധ്യതയുള്ള മറ്റൊരു സ്ഥാനാർത്ഥി ജില്ലയിൽ ഇല്ലെന്നാണ് പാർട്ടി നേതൃത്വത്തിന്‍റെ വിലയിരുത്തൽ. കണ്ണൂരിൽ കെ.സുധാകരന് പകരം ആരെന്ന ചോദ്യത്തിന് വിജയസാധ്യത മുൻനിർത്തുമ്പോൾ നേതൃത്വതിന് ഉത്തരമില്ല .

കണ്ണൂർ മുൻ മേയർ ടി.ഒ മോഹനൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.ജയന്ത് എന്നീ പേരുകൾ ആദ്യഘട്ടത്തിൽ ചർച്ചയ്ക്ക് വന്നെങ്കിലും സുധാകരനോളം പോരുന്നവരല്ല. വിജയസാധ്യതയും വിരളം. ഈ യാഥാർത്ഥ്യം എ.ഐ.സി.സിയും കെ.സുധാകരനെ ധരിപ്പിച്ചു . മത്സരിക്കില്ല എന്ന മുൻ നിലപാടിൽ നിന്ന് സുധാകരൻ അയയുന്നതിന്റെ കാരണവും ഇതാണ് .

മറുവശത്ത് കെ.കെ.ശൈലജേയോ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയോ സി.പി.എം പരിഗണിച്ചേക്കാം. കൈവിട്ടു പോയ കണ്ണൂർ തിരിച്ചു പിടിക്കാൻ സി.പി.എം മാസങ്ങൾക്കു മുൻപേ പ്രവർത്തനങ്ങളും തുടങ്ങി.

ഈ സാഹചര്യത്തിൽ ശക്തനായ ഒരു സ്ഥാനാർത്ഥി കണ്ണൂരില്ലെങ്കിൽ സീറ്റ് നിലനിർത്തുക കോൺഗ്രസിന് പ്രയാസമാവും. 94,559 വോട്ടിന്റെ ഭൂരിപക്ഷത്തിൽ 2019ൽ ജയിച്ചു കയറിയ സുധാകരൻ, ഇത്തവണ അങ്കത്തട്ടിൽ ഇറങ്ങിയാലും, സി.പി.എമ്മിന്റെ എണ്ണയിട്ട യന്ത്രം പോലെയുള്ള സംഘടനാ സംവിധാനത്തെ അതിജീവിക്കേണ്ടി വരും ജയിച്ചു കയറാൻ. സുധാകരൻ ഇറങ്ങുമ്പോൾ ജയത്തിൽ കുറഞ്ഞൊന്നും പാർട്ടിക്ക് ചിന്തിക്കാനുമാവില്ല. ഏതായാലും ശക്തമായ പോരാട്ടമാണ് കണ്ണൂരിൽ ഇക്കുറി നടക്കാൻ പോകുന്നത് .

Leave a Reply

Your email address will not be published. Required fields are marked *