Your Image Description Your Image Description
Your Image Alt Text

ഇടതുമുന്നണിയാണ് കേരളത്തിലെ തങ്ങളുടെ ആദ്യ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. കോട്ടയത്തെ തോമസ് ചാഴികാടൻ. എന്നാൽ അതിനു ബദലായി തങ്ങളുടെ ഒരു സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ പോയിട്ടു ഒരു മണ്ഡലത്തിൽ പോലും സമവായത്തിലെത്താൻ പോലും യു ഡി എഫിന് കഴിഞ്ഞിട്ടില്ല ഇത് വരെ. അവിടെ എല്ലാം മുസ്ലിം ലീങ്ങിന്റെ മൂന്നാം സീറ്റ് അല്ലെങ്കിൽ തങ്ങൾക്ക് രാജ്യസഭാ സീറ്റ് എന്ന സമ്മർദ്ദ തന്ത്രത്തിൽ കുടുങ്ങിക്കിടക്കുന്നു. എൽ ഡി എഫിലും സി പി എമ്മിലുമാകാട്ടെ സ്ടനാര്ഥിയാകാൻ യോഗ്യതയുള്ളവർ കുറവൊന്നുമില്ല. വിശദമായ ജില്ലാ തല ചർച്ചകൾക്ക് ശേഷമാകും എൽ ഡി എഫിന്റെ മറ്റു സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക

എന്തായാലുതിം ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം. സ്ഥാനാർഥി പട്ടിക ഈ മാസം 27-ന് അകം പ്രഖ്യാപിച്ചേക്കും ബുധനാഴ്ച സംസ്ഥാന കമ്മിറ്റി ചേരും. അതിനു
ശേഷം സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

മന്ത്രിമാരും മുൻ മന്ത്രിമാരും സ്ഥാനാർഥി ലിസ്റ്റിൽ ഉണ്ടാകുമെന്നാണ് വിവരം. പരിഗണിക്കുന്നവുടെ പേരുകൾ നേതൃത്വം ജില്ലാ കമ്മിറ്റികൾക്ക് കൈമാറിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ജില്ലാ കമ്മിറ്റികൾ ഇ പട്ടിക ചർച്ച ചായയും. തങ്ങളുടെ മണ്ഡലത്തിൽ സ്ഥാനാര്ഥിയാകേണ്ടവരുടെ കൊടുത്താൽ ചർച്ചകൾ അവിടെ നടത്തും

മന്ത്രിമാരായ കെ. രാധാകൃഷ്ണൻ വി . അബ്ദുഹ്മാൻ അടക്കമുള്ളവർ മത്സരരംഗത്തുണ്ടായേക്കും. ആലത്തൂരിൽ കെ. രാധാകൃഷ്ണനെ പരിഗണിക്കുന്നുണ്ട്. വി. അബ്ദുറഹ്മാനെ ഇടതു സ്വതന്ത്രസ്ഥാനാർഥിയായി മലപ്പുറത്തോ പൊന്നാനിയിലോ മത്സിപ്പിക്കാനുള്ള സാധ്യതയും ഉണ്ട്. മുൻ മന്ത്രിമാരായ തോമസ് ഐസക്, പി.കെ. ശ്രീമതി, കെ.കെ. ഷൈലജ അടക്കമുള്ളവർ സ്ഥാനാർഥികളായേക്കും.

വടകരയിൽ കെ.കെ. ഷൈലജ, കണ്ണൂരിൽ പി.കെ. ശ്രീമതി, കൊല്ലത്ത് ഐഷ പോറ്റി അടക്കമുള്ള മൂന്ന് വനിതകൾ ആയിരിക്കും സ്ഥാനാർഥി പട്ടികയിൽ ഉണ്ടാവുക. തോമസ് ഐസക്കിനെ പത്തനംതിട്ടയിലേക്കാണ് പരിഗണിക്കുന്നത്. ആലപ്പുഴയിൽ സിറ്റിങ് എം.പി. ആരിഫ് തന്നെ മത്സരിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. സ്ഥാനാർഥി നിർണയ ചർച്ചകൾ ജില്ലാ കമ്മിറ്റിയിൽ നടന്നതിന് ശേഷമായിരിക്കും അന്തിമതീരുമാനത്തിലേക്ക് സി.പി.എം. എത്തുക. തുടർന്ന് 27-ന് ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായേക്കും. ഇതിനു പിന്നാലെ ചേരുന്ന സി പി ഐ നേതൃ യോഗങ്ങൾ തങ്ങളുടെ നാലു സ്ഥാനാർഥികളിലും അന്തിമ തീരുമാനഭമെടുക്കും. അതോടെ ഇടതിന്റെ ചിത്രം വ്യക്തമാകും. സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയാകുന്നതോടെ ഇടതു മുന്നണിയുടെ തിരഞ്ഞെടുപ്പുഴ പ്രചാരണങ്ങളും അടുത്ത ഘട്ടത്തിലേക്ക് കടക്കും.

Leave a Reply

Your email address will not be published. Required fields are marked *