Your Image Description Your Image Description
Your Image Alt Text

രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം വ്യാഴാഴ്ച അവസാനിച്ചു. ബി.ജെ.പി. അധ്യക്ഷൻ ജെ.പി. നഡ്ഡ, പാർ‌ട്ടിയിൽ പുതിയതായി ചേർന്ന അശോക് ചവാൻ, കോൺഗ്രസ് മുൻഅധ്യക്ഷ സോണിയാഗാന്ധി എന്നിവർ ഉൾപ്പെടെ പ്രമുഖനേതാക്കൾ പത്രികകൾ സമർപ്പിച്ചു. ഫെബ്രുവരി 20 ആണ് പിൻവലിക്കാനുള്ള അവസാനദിനം. സ്ഥാനാർഥികളിൽ മിക്കവരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെ‌ടുമെന്ന് ഉറപ്പാണ്.

ഫെബ്രുവരി 27-ന് രാവിലെ ഒമ്പതുമുതൽ വൈകീട്ട് നാലുവരെയാണ് 56 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ്. ഉത്തർപ്രദേശ്-10, മഹാരാഷ്ട്ര, ബിഹാർ-ആറുവീതം, പശ്ചിമബംഗാൾ, മധ്യപ്രദേശ്-അഞ്ചുവീതം, ഗുജറാത്ത്, കർണാടക-നാലുവീതം, ആന്ധ്രാപ്രദേശ്, തെലങ്കാന, രാജസ്ഥാൻ, ഒഡിഷ-മൂന്നുവീതം, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ്, ഹരിയാണ, ഹിമാചൽപ്രദേശ്-ഒന്നുവീതം എന്നിങ്ങനെയാണ് ഒഴിവുകൾ.

Leave a Reply

Your email address will not be published. Required fields are marked *