Your Image Description Your Image Description
Your Image Alt Text

 നഗരവാസികളിൽ വായനശീലം വർധിപ്പിക്കുക, മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന യുവാക്കൾക്ക് വായിച്ചുപഠിക്കാൻ ഇടമൊരുക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ നഗരത്തിലെ പാർക്കുകളിൽ ചെന്നൈ നഗരസഭ വായനമൂല ഒരുക്കുന്നു. വടക്കൻചെന്നൈയിലെ രണ്ടു പാർക്കുകളിൽ വായനമൂല തുടങ്ങി. എട്ടിടത്ത് വൈകാതെ വരും.

ചൂളൈയിലെ രാഘവേന്ദ്രാ പാർക്കിലും റോയപുരത്തെ മേയ് ഡേ പാർക്കിലുമാണ് വായനമൂല തുടങ്ങിയത്. പുസ്തകങ്ങളടങ്ങിയ പെട്ടിയും ഇരുന്നുവായിക്കാനുള്ള ബെഞ്ചുമാണ് ഇവിടെയുള്ളത്. രാവിലെ എട്ടുമുതൽ 12 വരെയും വൈകീട്ട് നാലുമുതൽ എട്ടുവരെയും പൊതുജനങ്ങൾക്ക് ഇവിടെയിരുന്നു വായിക്കാം. പെട്ടിയിലെ പുസ്തകം വായിച്ചശേഷം തിരിച്ച് ഭദ്രമായി വെക്കണം. താത്പര്യമുള്ളവർക്ക് പുസ്തകങ്ങൾ സംഭാവനചെയ്യുകയുമാവാം.

Leave a Reply

Your email address will not be published. Required fields are marked *