Your Image Description Your Image Description
Your Image Alt Text
കൊളത്തൂര്‍: കാപ്പ നിയമ പ്രകാരം യുവാവ് അറസ്റ്റിൽ. കൊളത്തൂര്‍ മൂര്‍ക്കനാട് കീഴ്മുറിയില്‍ താമസക്കാരനായ മേലേപറമ്ബത്ത് വീട്ടില്‍ രതീഷിനെയാണ് (38) കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.
കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ വിയ്യൂര്‍ സെൻട്രല്‍ ജയിലില്‍ ഹാജരാക്കി തടങ്കലിലാക്കി. ആറു മാസത്തേക്കാണ് തടവ്. നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ് ഇയാൾ.

തിങ്കളാഴ്ച പുലര്‍ച്ചെ 12ന് വെങ്ങാട് നിന്നാണ് പ്രതിയെ പിടികൂടിയത്. വളാഞ്ചേരി, കൊളത്തൂര്‍ പോലീസ് സ്റ്റേഷൻ, പെരിന്തല്‍മണ്ണ, കുറ്റിപ്പുറം എക്സൈസ് പരിധികളിലായി നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *