Your Image Description Your Image Description
Your Image Alt Text

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് പി.കെ. മുഹമ്മദ് ഹനീഫ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചർ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വർഷം മുതൽ ഭിന്നശേഷി സൗഹൃദത്തിനായി ആരംഭിച്ച ‘ഗിവ് എ ഹാന്റ്’ പദ്ധതി തുടരുന്നതോടൊപ്പം ഇന്ത്യയിലെ തന്നെ ആദ്യത്തെ പ്രഥമ ശുശ്രൂഷ സാക്ഷരത നേടിയ ബ്ലോക്ക് പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുന്നതിനുളള പദ്ധതി, മഞ്ചേശ്വരം ബ്ലോക്കിൽ ലേബർ ബാങ്ക് രൂപീകരിക്കുന്നതിനായുളള മൊബൈൽ അപ്ലിക്കേഷൻ, ബ്ലോക്കിന്റെ ആസ്തികൾ ജി.ഐ.എസ് ഡിജിറ്റലൈസ് ചെയ്യുന്നതിനുളള പദ്ധതി, ബ്ലോക്കിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനായുളള ഡൊക്യുമെന്റേഷൻ പ്രവർത്തനം, സർക്കാർ/ എയ്ഡഡ് സ്കൂളുകളിലെ കുട്ടികൾക്ക് സമഗ്ര കായിക പരിശീലന പദ്ധതി എന്നിവയും ഈ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ കൃഷി, മൃഗസംരംക്ഷണവും ക്ഷീരവികസനവും, ചെറുകിട വ്യവസായങ്ങള്‍, ജലസേചനം, പൊതുഭരണവും ധനകാര്യവും, ദാരിദ്ര്യ ലഘൂകരണം, ആരോഗ്യം, വൃദ്ധരുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം, കുട്ടികളുടെയും വനിതകളുടെയും ക്ഷേമം, പട്ടികജാതി പട്ടിക വർഗ ക്ഷേമം, കുടിവെള്ളവും ശുചിത്വവും, വിദ്യാഭ്യാസം, കല സംസ്ക്കാരം യുവജന ക്ഷേമം, സഹകരണം, ഗതാഗതം, ഊർജം എന്നീ വിവിധ വിഷയ മേഖലകളെ പ്രത്യേകമായി അപഗ്രഥിച്ച് പൊതുജനങ്ങൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനായി ലക്ഷ്യം വയ്ക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്.

ബജറ്റ് അവതരണത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പർ ഗോൾഡൻ റഹ്‌മാൻ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് ചെയർപേഴ്സനായ സരോജ ആർ. ബള്ളാൽ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *