Your Image Description Your Image Description
Your Image Alt Text

ൻബറ: ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലൻഡിന് സമീപമുള്ള മൗണ്ട് ഇസയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഇന്ത്യക്കാരി മരിച്ചു.

മരിച്ച വ്യക്തിയുടെ പേരുവിവരങ്ങള്‍ ഇന്ത്യൻ ഹൈകമ്മിഷൻ പുറത്തുവിട്ടിട്ടില്ല. മരണപ്പെട്ടയാളുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നുവെന്നും കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും ഇന്ത്യൻ ഹൈകമ്മിഷൻ അറിയിച്ചിട്ടുണ്ട്.

ക്വീൻസ്ലൻഡില്‍ കാറ്റും മഴയും തുടരുന്നതിനാല്‍ മിന്നല്‍ പ്രളയത്തിനുള്ള സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ക്വീൻസ്ലന്ഡ് പൊലീസ് അറിയിച്ചു. മോട്ടർവാഹനങ്ങളുമായി പുറത്തേക്കിറങ്ങുന്നവർ വെള്ളപ്പൊക്കത്തിലേക്ക് വാഹനവുമായി ഇറങ്ങരുതെന്നും പൊലീസ് നിർദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *