Your Image Description Your Image Description
Your Image Alt Text
തിരുവനന്തപുരം: രാജ്യത്ത് മെഴ്‌സിഡസ് ബെന്‍സിന്റെ വളര്‍ച്ചയിലെ പ്രമുഖസ്ഥാനം കേരളത്തിലാണെന്ന് മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ സന്തോഷ് അയ്യര്‍ പറഞ്ഞു. രാജ്യത്ത് എട്ടു ശതമാനമാണ് കമ്പനിയുടെ പ്രതിവര്‍ഷ വളര്‍ച്ചാ നിരക്ക്. എന്നാല്‍ കേരളത്തില് ഇത് 10 ശതമാനമാണ്. ദേശീയ ശരാശരിക്ക് മീതെയാണ് കേരളത്തില്‍ കമ്പനിയുടെ വളര്‍ച്ചാ നിരക്ക്. രാജ്യത്താകെ വില്‍പ്പന നടത്തുന്ന മേഴ്‌സിഡന്‍സ് ബെന്‍സ് കാറുകളില്‍ അഞ്ചു ശതമാനം കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യയും ബാര്‍ട്ടണ്‍ഹില്‍ എന്‍ജിനീയറിംഗ് കോളജുമായി സഹകരിച്ച് നടത്തുന്ന  അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഓട്ടോമോട്ടീവ് മെക്കട്രോണിക്‌സ് (അഡാം) കോഴ്‌സിന്റെ പത്താം വാര്‍ഷികത്തിനെത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു സന്തോഷ് അയ്യര്‍. ഓട്ടോമോട്ടീവ് എന്‍ജിനീയറിംഗില്‍ ഉയര്‍ന്ന വൈദഗ്ധ്യവും കഴിവുമുള്ള പ്രൊഫഷനലുകളെ സൃഷ്ടിച്ച് കേരളത്തിലെ വ്യവസായ അക്കാദമിക് പങ്കാളിത്തത്തിന്റെ മൂലക്കല്ലാകാന്‍ അഡാം കോഴ്‌സിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെഴ്‌സിഡസ് ബെന്‍സ് രണ്ട് ഇലക്ട്രിക് കാറുകള്‍ ബാര്‍ട്ടണ്‍ഹില്ലിന്  സംഭാവന ചെയ്യും. മെക്കാട്രോണിക്്അഡാം കോഴ്‌സ് പാസായ വിദ്യാര്‍ഥികള്‍ ഇന്ത്യയിലും വിദേശത്തും ഓട്ടോമോട്ടീവ് വ്യവസായത്തില്‍ വിജയകരമായ കരിയര്‍ സൃഷ്ടിച്ചുവെന്നും ബെന്‍സ് അധികൃതര്‍ അവകാശപ്പെട്ടു.  ചടങ്ങില്‍ ബാര്‍ട്ടണ്‍ ഹില്‍ ഗവ. എന്‍ജിനീയറിംഗ്‌കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജി ഷൈനി കേരള ടെക്ക്‌നിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ എം എസ് രാജശ്രീ, മേഴ്‌സിഡന്‍സ് ബെന്‍സ് സി ഇ ഒ സന്തോഷ് അയ്യര്‍, ഡി സ്‌പൈസ് ഇന്ത്യ സോഫ്ഫറ്റ്വെയര്‍ ആന്‍ഡ് ടെക്‌നോളജീസ് എം ഡി ഫ്രാങ്കഌന്‍ ജോര്‍ജ്, ആന്റണി രാജു എം എല്‍ എ, ടാറ്റ എല്‍ക്‌സി സെന്റര്‍ ഹെഡ് വി ശ്രീകുമാര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *