Your Image Description Your Image Description
Your Image Alt Text

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്‍ഡ്യ മുന്നണിയുടെ ഭാഗമാണ് നാഷണല്‍ കോണ്‍ഫറന്‍സ് എന്ന് വ്യക്തമാക്കി ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല.

ഞങ്ങള്‍ ഇന്‍ഡ്യ മുന്നണിയുടെ ഭാഗമായിരുന്നു. ഇപ്പോഴും മുന്നണിയുടെ ഭാഗമാണ്. ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നതാണ് പ്രധാന ആശയം. രണ്ട് ബോട്ടില്‍ യാത്ര ചെയ്യുന്നതില്‍ അര്‍ത്ഥമില്ല എന്നും അദ്ദേഹം പറഞ്ഞു.

നാഷണല്‍ കോണ്‍ഫറന്‍സ് ഇന്‍ഡ്യ മുന്നണിയുടെ ഭാഗമായി തുടരുമെന്നും ജമ്മു കശ്മീരിലെയും ലഡാക്കിലെയും ആറ് ലോക്‌സഭാ സീറ്റുകളില്‍ മൂന്നെണ്ണം കോണ്‍ഗ്രസുമായി ചര്‍ച്ച ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍ഡ്യ മുന്നണിക്കെതിരെ ഫെബ്രുവരി 15ന് ഒമര്‍ അബ്ദുല്ലയുടെ പിതാവ് ഫാറൂഖ് അബ്ദുല്ല രംഗത്തെത്തിയിരുന്നു. ജമ്മു കശ്മീരില്‍ ഒറ്റയ്ക്ക് പൊരുതുമെന്നായിരുന്നു ഫാറൂഖ് അബ്ദുല്ല പറഞ്ഞത്. ഇതേ തുടര്‍ന്നാണ് വിശദീകരണവുമായി ഉമര്‍ അബ്ദുല്ല രംഗത്തെത്തിയത്.

 

Leave a Reply

Your email address will not be published. Required fields are marked *