Your Image Description Your Image Description
Your Image Alt Text
ആലപ്പുഴ: പരമ്പരാഗത മത്സ്യ തൊഴിലാളികള്ക്ക് ഫിഷറീസ് വകുപ്പ് നല്കുന്ന ഇന്സുലേറ്റഡ് ഐസ് ബോക്‌സുകളുടെ വിതരണോദ്ഘാടനം
എച്ച്. സലാം എം.എല്.എ. നിര്വ്വഹിച്ചു.
മത്സ്യബന്ധനം നടത്തി ദിവസങ്ങള്ക്കു ശേഷം കരയിലെത്തുന്ന ബോട്ടുകളില് മത്സ്യം കേടുകൂടാതെ സൂക്ഷിക്കാന് കഴിയുന്നതാണ് ബോക്‌സുകള്. 20 പേര്ക്ക് 100 മുതല് 660 ലിറ്റര് വരെ സംഭരണശേഷിയുള്ള ഐസ് ബോക്‌സുകളാണ് വിതരണം ചെയ്തത്. 100 ലിറ്ററിന്റെതിന് 3950 രൂപയും 660 ലിറ്ററിന്റെതിന് 14,900 രൂപയും വില വരുന്ന ബോക്‌സ് 25 ശതമാനം മാത്രം ഗുണഭോക്തൃ വിഹിതമീടാക്കി നൂറ് ലിറ്ററിന്റെതിന് 1068 രൂപ, 660 ലിറ്ററിന്റെ തിന് 4679 രൂപ വീതം സബ്‌സിഡി നിരക്കിലാണ് നല്കിയത്.
പുറക്കാട് പഞ്ചായത്തില് ചേര്ന്ന യോഗത്തില് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദര്ശനന് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് വി.എസ്. മായാദേവി, സ്ഥിരം സമിതി അധ്യക്ഷന് കെ. രാജീവന്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ശ്രീജാ സുഭാഷ്, ജി. വേണു ലാല്, പഞ്ചായത്തംഗങ്ങളായ എം. ശ്രീദേവി, ഡി. മനോജ്, രാജേശ്വരി കൃഷ്ണന്, വി.ആര്. അമ്മിണി, ഫിഷറീസ് എക്സ്റ്റന്ഷന് ഓഫീസര് എയ്ഞ്ചല് അയന തുടങ്ങിയവര് പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *