Your Image Description Your Image Description
Your Image Alt Text
ആലപ്പുഴ: സമഗ്ര ശിക്ഷാ കേരളവും കൊച്ചിൻ യൂണിവേഴ്‌സിറ്റിയും(കുസാറ്റ്) ചേർന്ന് സ്ട്രീം എക്കോ സിസ്റ്റം പദ്ധതിയുടെ ഭാഗമായി ‘ആലപ്പുഴയുടെ ജലസുരക്ഷ ‘എന്ന വിഷയത്തിൽ ഏകദിന സെമിനാർ
സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് ജെൻഡർ പാർക്കിൽ നടന്ന സെമിനാർ എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജേശ്വരി അധ്യക്ഷയായി.
ഡയറക്ടർ എൽ.എം. പൈലി സെൻ്റർ ഡോ. എൻ. ചന്ദ്രമോഹനകുമാർ മുഖ്യാതിഥിയായി. കുസാറ്റ് സി- സിസ് ഡയറക്ടർ ഡോ.പി. ഷൈജു, എസ്.എസ്.കെ. ജില്ല പ്രോജക്ട് കോർഡിനേറ്റർ ഡി.എം.രജനീഷ് തുടങ്ങിയവർ പങ്കെടുത്തു.
ജലം – ആരോഗ്യ സുരക്ഷ, ജലം – വ്യവസായവും വികസവും, ജലം – ആഗോളതാപനത്തിൻ്റെ വെല്ലു വിളികൾ എന്നീ വിഷയങ്ങളിൽ കുസാറ്റ്, കുഫോസ്, സെൻറർ ഫോർ ബജറ്റ് സ്റ്റഡീസ് (കുസാറ്റ്) എന്നീ സ്ഥാപനങ്ങളിലെ വിദഗ്‌ധർ, തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ എന്നിവർ വിഷയാവതരണം നടത്തി.
ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട ജലഗുണ നിലവാരം, ജലജന്യരോഗങ്ങൾ ആരോഗ്യ സുരക്ഷ വർധിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ, ജലകേന്ദ്രീകൃതമായ വികസന പരിപ്രേക്ഷ്യം, ആലപ്പുഴയുടെ ജലസുരക്ഷയെ ആഗോളതാപനം എങ്ങനെ ബാധിക്കുമെന്നതും മറി കടക്കാനുള്ള പോംവഴികളും എന്നീ വിഷയങ്ങളിൽ അവതരണങ്ങളും ചർച്ചകളും നടന്നു.
സമാപന സമ്മേളനം എസ്.എസ്.കെ. സ്റ്റേറ്റ് പ്രോഗ്രാം ഓഫിസർ എസ്.എസ്.
സിന്ധു ഉദ്ഘാടനം ചെയ്തു. സെമിനാർ നിദ്ദേശങ്ങളുടെ സമർപ്പണം എസ്.എസ്.കെ. എസ്.പി.ഒ. സുരേഷ് കുമാർ നിർവ്വഹിച്ചു. ജനപ്രതിനിധികൾ, ഉദ്യേഗസ്ഥർ, വിദ്യാർത്ഥികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *