Your Image Description Your Image Description
Your Image Alt Text

ബെംഗളൂരു നമ്മ മെട്രോയ്ക്കുവേണ്ടിയുള്ള ആദ്യ ഡ്രൈവറില്ലാ മെട്രോ കോച്ചുകൾ ചൈനയിൽനിന്ന് ബെംഗളൂരുവിലെത്തി. 22 ദിവസംകൊണ്ടാണ് ആറു മെട്രോ കോച്ചുകൾ ബെംഗളൂരുവിലെത്തിച്ചത്. കടൽമാർഗം ചെന്നൈ തുറമുഖത്തെത്തിച്ച കോച്ചുകൾ റോഡുമാർഗം വെള്ളിയാഴ്ച പുലർച്ചെ 3.45-ന് ബെംഗളൂരുവിലെ ഹെബ്ബഗോഡി ഡിപ്പോയിലെത്തിയെന്ന് ബെംഗളൂരു മെട്രോറെയിൽ കോർപ്പറേഷൻ (ബി.എം.ആർ.സി.എൽ.) ഉദ്യോഗസ്ഥർ അറിയിച്ചു.

ജനുവരി 24-നാണ് ചൈനയിലെ ഷാങ്ഹായ് തുറമുഖത്തുനിന്ന് ആറ്‌് മെട്രോകോച്ചുകൾ കപ്പലിൽ കയറ്റിയയച്ചത്. ഫെബ്രുവരി ആറിന് ചെന്നൈ തുറമുഖത്തെത്തി. കസ്റ്റംസ് നടപടികൾ പൂർത്തിയാക്കിയശേഷം ട്രെയിലറുകളിൽ കോച്ചുകൾ ബെംഗളൂരുവിലേക്ക് കൊണ്ടുവരുകയായിരുന്നു. ഈ കോച്ചുകൾ നമ്മ മെട്രോയുടെ നിർമാണത്തിലുള്ള യെല്ലോ ലൈനിൽ (ആർ.വി. റോഡ് – ബൊമ്മസാന്ദ്ര) പരീക്ഷണങ്ങൾക്ക് ഉപയോഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *