Your Image Description Your Image Description
Your Image Alt Text

കലാപഭീതി മാറാത്ത മണിപ്പുരിൽ വീണ്ടും വെടിവെപ്പ്. കാക്‌ചിങ് ജില്ലയിലെ സുഗ്നു ഗ്രാമത്തിനുനേരേയാണ് ആയുധധാരികൾ വെടിവെച്ചത്. ഗ്രാമവാസികൾ തിരിച്ചും വെടിവെച്ചു. വെടിവെപ്പ് തുടരുകയാണെന്നും ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ലെന്നും അധികൃതർ പറഞ്ഞു.

കഴിഞ്ഞ മേയിൽ കലാപം രൂക്ഷമായ ഗ്രാമമാണ് സുഗ്നു. അഞ്ചുപേരാണ് ഇവിടെ ആക്രമണത്തിൽ മരിച്ചത്. ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയുംചെയ്തു.ചൊവ്വാഴ്ച, ഇംഫാൽ ഈസ്റ്റ് ജില്ലയിലെ പുഖാവോ ശാന്തിപുരിൽ വെടിവെപ്പിൽ ഇരുപത്തിയഞ്ചുകാരൻ കൊല്ലപ്പെട്ടിരുന്നു. രണ്ടുപേർക്ക് പരിക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *