Your Image Description Your Image Description
Your Image Alt Text

വിവാദ മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വീണ്ടും സമൻസയച്ചു. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് സമൻസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ആറാം തവണയാണ് കെജ്‌രിവാളിന് ഇ.ഡി. സമൻസ് നൽകുന്നത്. മുമ്പ് അഞ്ചുതവണയും മുഖ്യമന്ത്രി ഹാജരായില്ല.

അതേസമയം, ഇ.ഡി.യുടെ ഹർജിയിൽ ശനിയാഴ്ച കോടതിയിൽ ഹാജരാകണമെന്ന് ഡൽഹി കോടതി കെജ്‍രിവാളിനോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. റൗസ് അവന്യൂ കോടതിയിലെ അഡീഷണൽ ചീഫ് മെട്രോപ്പൊളിറ്റൻ മജിസ്ട്രേറ്റ് ദിവ്യ മൽഹോത്രയാണ് കോടതിക്കുമുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *