Your Image Description Your Image Description
Your Image Alt Text

തിരുവനന്തപുരം: ക്ഷയരോഗനിവാരണവുമായി ബന്ധപ്പെട്ട് സർക്കാർ ആവിഷ്‌കരിച്ച്  നടപ്പാക്കുന്ന നിക്ഷയ് മിത്ര പദ്ധതിയുടെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) യുടെ സിഎസ് ആർ ഫണ്ട് ഉപയോഗിച്ച് പോഷകാഹാരകിറ്റുകൾ നൽകുന്നപദ്ധതിക്ക്  തുടക്കം കുറിച്ചു.

സ്റ്റേറ്റ് ബാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേണിംഗ് ആൻഡ് ഡെവലപ്‌മെൻറ് സെന്ററിൽ നടന്ന ചടങ്ങിൽ എസ് ബി ഐ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ബിനോദ്കുമാർ മിശ്രയിൽ നിന്നും ആരോഗ്യകേരളം സ്റ്റേറ്റ്മിഷൻ ഡയറക്ടർ ജീവൻ ബാബു ചെക്ക് ഏറ്റുവാങ്ങി. ക്ഷയരോഗികൾക്കു വേണ്ടിയുള്ള പോഷകാഹാരകിറ്റ്   സ്റ്റേറ്റ് ടിബി ഓഫീസർ ഡോ. കെ. കെ. രാജാറാമിനു നൽകി ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തെ നിർദ്ധനരായ 2500 ക്ഷയരോഗികൾക്ക് ഈ പദ്ധതിയിലൂടെ ചികിത്സാകാലയളവിൽ സഹായം ലഭിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായിട്ടുള്ള സിഎസ്ആർ ഫണ്ട് ഉപയോഗിച്ചുകൊണ്ടാണ് ക്ഷയരോഗബാധിതർക്ക് പോഷകാഹാരകിറ്റുകൾ നൽകുന്നത്. ഇതിനായി എസ്ബിഐ  97,50,000 രൂപ വകയിരുത്തിയിട്ടുണ്ട്.

എസ് ബി ഐ  തിരുവനന്തപുരം സർക്കിൾ ചീഫ്ജനറൽ മാനേജർ ഭുവനേശ്വരി എജനറൽ മാനേജർ ആരിഫ്ഖാൻസിഎസ്ആർ ചുമതല വഹിക്കുന്ന ബാബു തുടങ്ങിയവർ സന്നിഹിതരായിരുന്നു. സ്റ്റേറ്റ് ടിബി സെല്ലിനെ പ്രതിനിധീകരിച്ച്  മെഡിക്കൽഓഫീസർ ഡോ. കൃഷ്ണ ഡി എസ്, WHO കോൺസൾട്ടന്റ് ഡോ. അപർണാമോഹൻ, ACSM ഓഫീസർ സതീഷ് ജോയ് ജെഎച്ഐ ഷിബു തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *