Your Image Description Your Image Description

ആധുനിക ചിന്തയുടെയും സനാതന സംസ്കാരത്തിന്റെയും പ്രതിരൂപമായിരുന്നു മദൻ മോഹൻ മാളവ്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹത്തിന്റെയും രാഷ്‌ട്രത്തിന്റെയും ആത്മീയതയുടെയും തലങ്ങളിലേക്ക് രാജ്യത്തെ നയിക്കാൻ മദൻ മോഹൻ മാളവ്യയുടെ കൃതികൾക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മ​ദൻ മോഹൻ മാളവ്യയുടെ തിരഞ്ഞെടുക്കപ്പെട്ട കൃതികളുടെ പതിപ്പ് പ്രകാശനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

‘വിജ്ഞാനത്തിന്റെയും കഴിവിന്റെയും കാര്യത്തിൽ ഏറ്റവും വലിയ പണ്ഡിതന്മാർക്ക് തുല്യനായിരുന്നു മ​ദൻ മോഹൻ മാളവ്യ. സ്വാതന്ത്ര്യ സമരത്തിനും രാജ്യത്തിന്റെ ഭാവിക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ സുപ്രധാനമായിരുന്നു. മാളവ്യയെ പോലെയുള്ള വ്യക്തികൾ നൂറ്റാണ്ടുകളിൽ ഒരിക്കൽ ജനിക്കുന്നു. അവരുടെ പ്രവർത്തനങ്ങൾ ഭാവി തലമുറകളിലൂടെ കാണാൻ സാധിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *