Your Image Description Your Image Description
Your Image Alt Text

പ്രണയാഭ്യർത്ഥന നിരസിച്ച ഐടി ജീവനക്കാരിയെ ജീവനോടെ കത്തിച്ച് കൊലപ്പെടുത്തിയ കേസിൽ ട്രാന്‍സ്‌ജെന്‍ഡര്‍ പിടിയിൽ. യുവതിയുടെ കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ച ശേഷമാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. മധുര സ്വദേശിനിയായ ആർ.നന്ദിനി(27) ആണ് കൊല്ലപ്പെട്ടത്. മഹേശ്വരിയെന്ന വെട്രിമാരൻ (26) ആണ് അറസ്റ്റിലായത്.

ശനിയാഴ്ച വൈകിട്ടോടെ തലമ്പൂരിനടുത്ത് പൊൻമാറിലെ വിജനമായ സ്ഥലത്താണ് കൊലപാതകം നടന്നത്. ബ്ലൈഡ് ഉപയോഗിച്ച് കൈകളിലും കാലുകളിലും കഴുത്തിലും ആഴത്തിൽ മുറിവേൽപ്പിച്ച ശേഷമായിരുന്നു പ്രതി നന്ദിനിയെ ജീവനോടെ കത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റ നിലയിൽ നന്ദിനിയെ പരിസരവാസികൾ ശനിയാഴ്ച രാത്രി കണ്ടെത്തി, ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *