Your Image Description Your Image Description
Your Image Alt Text

കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളിലേക്ക് വണ്‍ടൈം രജിസ്‌ട്രേഷന്‍ നടത്തുന്നു. ഫെബ്രുവരി 16, 17 തീയതികളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് ക്യാമ്പ്. 16ന് പയ്യന്നൂര്‍ എംപ്ലോയ്‌മെന്റ് ആന്റ് ഗൈഡന്‍സ് ബ്യൂറോ, 17ന് തലശ്ശേരി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എന്നിവിടങ്ങളിലാണ് ക്യാമ്പ് നടക്കുക.

രജിസ്‌ട്രേഷന്‍ ഫീസ് 250 രൂപ. പ്രായം- 50 വയസില്‍ താഴെ. ഇമെയില്‍ ഐഡി, ഫോണ്‍ നമ്പര്‍, ആധാര്‍/വോട്ടേഴ്‌സ് ഐഡി/പാസ്‌പോര്‍ട്ട്/ പാന്‍കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും ഹാജരാക്കണം. യോഗ്യരായവര്‍ക്ക് എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്‌ട്രേഷന്‍ ചെയ്ത് എല്ലാ ഇന്റര്‍വ്യൂവിനും പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.

Leave a Reply

Your email address will not be published. Required fields are marked *