Your Image Description Your Image Description

കണ്ണൂർ :  ഏഴിമല നാവിക അക്കാദമിയിലേക്ക് കയറാൻ ശ്രമിച്ച കശ്മീർ സ്വദേശി അറസ്റ്റിൽ. ഷെയ്ഖ് മുഹമ്മദ് മുർത്താസ എന്ന 21കാരനാണ് അറസ്റ്റിലായത്.

മതിയായ രേഖകൾ ഇല്ലാതെയാണ് ഇയാൾ അകത്തു കടക്കാൻ ശ്രമിച്ചത്. ഇന്നലെയാണ് നാവിക അക്കാദമി സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്ത ശേഷം പൊലീസിന് കൈമാറുകയായിരുന്നു.

മുംബൈയിൽ വിദ്യാർത്ഥിയാണിയാളെന്നാണ് പൊലീസ് ഭാഷ്യം.

Leave a Reply

Your email address will not be published. Required fields are marked *