Your Image Description Your Image Description
Your Image Alt Text

കർവാ ചൗത്തിന് വേണ്ടി ഭാര്യ വ്രതമെടുത്തില്ലെന്നാരോപിച്ച് വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ്. ഡൽഹിയിലാണ് സംഭവം.ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിർത്താനും ഭർത്താവിന്റെ ഐശ്വര്യത്തിനും സമ്പത്തിനും വേണ്ടി സ്ത്രീകൾ വ്രതമനുഷ്ഠിക്കുന്നതാണ് കർവാ ചൗത്ത്. എന്നാൽ ഭാര്യ വ്രതമെടുത്തില്ലെന്നും ഭാര്യക്ക് ഭർത്താവിനോടും അവരുടെ ദാമ്പത്യ ബന്ധത്തോടും ബഹുമാനമില്ലെന്നും ചൂണ്ടിക്കാട്ടി ഭർത്താവ് കോടതിയെ സമീപിക്കുകയായിരുന്നു.

കർവാ ചൗത്തിൽവ്രതമെടുക്കാതിരിക്കുന്നത് വിവാഹമോചനത്തിനുള്ള കാരണമല്ലെന്നായിരുന്നു ഹൈകോടതിയുടെ നിരീക്ഷണം. വ്രതമെടുക്കുന്നതും എടുക്കാതിരിക്കുന്നതും ഒരു വ്യക്തിയുടെ മാത്രം തീരുമാനമാണെന്നും കേസ് പരിഗണിച്ച ഹൈകോടതി വ്യക്തമാക്കി. മതപരമായ ആചാരങ്ങൾ നിർവഹിക്കാതിരിക്കുകയോ വ്യത്യസ്ത മതവിശ്വാസം പുലർത്തുകയോ ചെയ്യുന്നത് ക്രൂരതയായി കണക്കാക്കില്ലെന്നും കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *