Your Image Description Your Image Description
Your Image Alt Text

തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനം സംബന്ധിച്ച പുതിയനിയമം സ്റ്റേ ചെയ്യാനാവില്ലെന്ന് വീണ്ടും സുപ്രീംകോടതി. നിയമം ചോദ്യംചെയ്ത് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ.) എന്ന സംഘടന നൽകിയ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തേ, മധ്യപ്രദേശിലെ മഹിളാകോൺഗ്രസ് ജനറൽ സെക്രട്ടറി ജയാ ഠാക്കൂറിന്റെ ഹർജി പരിഗണിച്ചപ്പോഴും നിയമം സ്റ്റേചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. മറുഭാഗം കേൾക്കാതെ ഏകപക്ഷീയമായി സ്റ്റേ ചെയ്യാനാവില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസയച്ചിരുന്നു.

2023-ലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ, മറ്റ് തിരഞ്ഞെടുപ്പ് കമ്മിഷണർമാർ (നിയമനം, സേവന വ്യവസ്ഥകൾ) നിയമമാണ് ചോദ്യംചെയ്യുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനത്തിന് പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷനേതാവ്, കേന്ദ്ര കാബിനറ്റ് മന്ത്രി എന്നിവരടങ്ങുന്ന സമിതി വേണമെന്നാണ് ഇതിലെ ഏഴാംവകുപ്പ് പറയുന്നത്. ഇതിൽ കാബിനറ്റ് മന്ത്രിക്കുപകരം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടങ്ങുന്ന സമിതി വേണമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. അതിനുശേഷമാണ് കേന്ദ്രം പുതിയനിയമമുണ്ടാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *