Your Image Description Your Image Description
Your Image Alt Text

ഒരു കോടി കുടുംബങ്ങൾക്ക് പുരപ്പുറ സൗരോർജം ലഭ്യമാക്കുന്ന പദ്ധതിക്ക് പുതിയപേര് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘പി.എം. സൂര്യഘർ മുഫ്ത് ബിജ്‌ലി യോജന’ എന്നാണ് പേര്. ഇക്കഴിഞ്ഞ ഇടക്കാലബജറ്റിൽ കേന്ദ്രം പ്രഖ്യാപിച്ചതാണ് പദ്ധതി. പദ്ധതിക്ക് തുടക്കംകുറിക്കുകയാണെന്ന് പ്രധാനമന്ത്രി ‘എക്സ്’ പോസ്റ്റിൽ പറഞ്ഞു.

75,000 കോടിയിലധികം രൂപ മുതൽമുടക്കുള്ള പദ്ധതിയിലൂടെ പ്രതിമാസം 300 യൂണിറ്റുവരെ സൗജന്യവൈദ്യുതി ഒരു കോടി കുടുംബങ്ങൾക്ക് ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടുനൽകുന്ന സബ്‌സിഡികൾമുതൽ ഗണ്യമായ ഇളവുള്ള ബാങ്ക് വായ്പകളിൽവരെ ജനങ്ങളുടെ മേൽ ചെലവുകളുടെ ഭാരമില്ലെന്നു കേന്ദ്രസർക്കാർ ഉറപ്പാക്കും. ഇതുമായി ബന്ധപ്പെട്ട എല്ലാവരെയും ദേശീയ ഓൺലൈൻ പോർട്ടലുമായി സംയോജിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *