Your Image Description Your Image Description
Your Image Alt Text

മുംബൈയിലെ കുർളയിൽ നടന്ന സമ്മേളനത്തിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ശിവസേന (യു.ബി.ടി) തലവൻ ഉദ്ധവ് താക്കറെ. ഏകാധിപത്യം രാജ്യത്തിന്റെ പടിവാതിൽക്കൽ എത്തിയെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഉദ്ധവ് പറഞ്ഞു.

രാജ്യം ദുഷ്‌കരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. ആരാണ് രാജ്യത്തെ രക്ഷിക്കുക? ഇത്തവണ തെറ്റ് ചെയ്താൽ രാജ്യത്ത് ഏകാധിപത്യമാകും ഉണ്ടാകുക. രാജ്യത്തിന് സ്വാതന്ത്ര്യം വേണം. നമ്മൾ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ഒരു കാലമുണ്ടായിരുന്നു. ഇപ്പോൾ ഈ സ്വാതന്ത്ര്യം നിലനിർത്താൻ നമ്മൾ പോരാടേണ്ടിയിരിക്കുന്നു. എനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ഞാൻ ചെയ്യും. രാജ്യത്ത് ആശയക്കുഴപ്പത്തിന്റെ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. സ്വേച്ഛാധിപത്യം നമ്മുടെ പടിവാതിൽക്കൽ എത്തിയിരിക്കുന്നു. നമ്മൾ അത് തടയേണ്ടതുണ്ട് -അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *