Your Image Description Your Image Description
Your Image Alt Text

രാജ്യത്ത് കമ്യൂണിറ്റി റേഡിയോ സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ നവീകരിച്ച് കേന്ദ്രം.പുതുക്കിയ മാർഗനിർദേശമനുസരിച്ച് വിവിധ ജില്ലകളിലായി പരമാവധി ആറ്‌ കമ്യൂണിറ്റി റേഡിയോ സ്റ്റേഷനുകളാണ് ഒരു സ്ഥാപനത്തിന് തുറക്കാനാകുക. ആദ്യഘട്ടത്തിൽ പരമാവധി 10 വർഷത്തേക്കാണ് അനുമതി.

സി.ആർ.എസ്. പരസ്യ സമയം ഏഴുമിനിറ്റിൽനിന്ന് 12 മിനിറ്റായും ഉയർത്തിയിട്ടുണ്ട്. പരസ്യവരുമാനം 10 സെക്കൻഡിന് 52 രൂപയിൽനിന്ന്‌ 74 രൂപാ നിരക്കിലേക്കും വർധിപ്പിച്ചിട്ടുണ്ട്. കമ്യൂണിറ്റി റേഡിയോ സ്റ്റേഷനുകളുടെ അഡ്വൈസറി, കണ്ടന്റ് കമ്മിറ്റിയംഗങ്ങളിൽ പകുതിപ്പേർ വനിതകളാകണമെന്നും നിർദേശമുണ്ട്. ഐ.ഐ.ടി., ഐ.ഐ.എമ്മുകൾ ഉൾപ്പെടെയുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കമ്യൂണിറ്റി റേഡിയോ സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള ലൈസൻസ് 2002 ഡിസംബറിൽ കേന്ദ്രം അനുവദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *