Your Image Description Your Image Description
Your Image Alt Text

ബെംഗളൂരുവിൽ യു.എസ്. കോൺസുലേറ്റിന് സാധ്യതയേറി. കോൺസുലേറ്റിന് എല്ലാ സഹായവും സംസ്ഥാന സർക്കാർ നൽകുമെന്ന് ഐ.ടി.ബി.ടി. മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു. ബെംഗളൂരുവിലെത്തിയ യു.എസ്. ട്രേഡ് മിഷൻ സംഘത്തിനാണ് മന്ത്രി ഉറപ്പുനൽകിയത്.

ബെംഗളൂരുവിലും അഹമ്മദാബാദിലും കോൺസുലേറ്റ് തുറക്കാൻ യു.എസ്. താത്‌പര്യം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയിൽനിന്ന് പഠനത്തിനായി യു.എസിലെത്തുന്ന വിദ്യാർഥികളുടെ എണ്ണം വർധിക്കുന്നത് കണക്കിലെടുത്താണിത്. 2022-ൽ ഇന്ത്യൻ വിദ്യാർഥികളിൽ 20 ശതമാനം വർധനയുണ്ടായതായാണ് കണക്ക്. സംസ്ഥാന സർക്കാർ പിന്തുണ പ്രഖ്യാപിച്ചതിനാൽ കോൺസുലേറ്റ് താമസിയാതെ യാഥാർഥ്യമായേക്കും.

Leave a Reply

Your email address will not be published. Required fields are marked *