Your Image Description Your Image Description
Your Image Alt Text

കര്‍ണാടകത്തില്‍ ജെ.ഡി.എസ്.-ബി.ജെ.പി. സീറ്റുതര്‍ക്കം പരിഹാരമായില്ല. ജെ.ഡി.എസിന്റെ സിറ്റിങ് സീറ്റായ ഹാസനില്‍ നിലവിലെ എം.പി. പ്രജ്വല്‍ രേവണ്ണ മത്സരിക്കുമെന്ന് പാര്‍ട്ടി ഉറപ്പിക്കുമ്പോള്‍ സീറ്റ് തങ്ങള്‍ക്കുവേണമെന്ന് ബി.ജെ.പി. പ്രാദേശികനേതൃത്വം ആവശ്യപ്പെട്ടു

2019-ല്‍ പ്രജ്വല്‍ രേവണ്ണയോട് പരാജയപ്പെട്ട ബി.ജെ.പി. സ്ഥാനാര്‍ഥിയും മുന്‍ എം.എല്‍.എ.യുമായ പ്രീതം ഗൗഡയാണ് മണ്ഡലത്തിനുവേണ്ടി ശക്തമായി രംഗത്തുള്ളത്. ഹാസന്‍ മണ്ഡലത്തിനുവേണ്ടി പ്രീതം ഗൗഡ ആവശ്യമുന്നയിച്ച കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അദ്ദേഹം തന്റെ സഹോദരനാണെന്നും പ്രശ്നം പരിഹരിക്കുമെന്നും ജെ.ഡി.എസ്. നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *