Your Image Description Your Image Description
Your Image Alt Text

ഹലാൽ സർട്ടിഫിക്കേഷന്റെ പേരിൽ പണം തട്ടിയെന്നാരോപിച്ച് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹലാൽ കൗൺസിൽ ഓഫ് ഇന്ത്യ ഭാരവാഹികളെ ഉത്തർപ്രദേശ് പോലീസിന്റെ പ്രത്യേക ദൗത്യസേന (എസ്.ടി.എഫ്.) അറസ്റ്റുചെയ്തു.

പ്രസിഡന്റ് മൗലാന മുദ്ദസിർ, ജനറൽ സെക്രട്ടറി ഹബീബ് യൂസഫ് പട്ടേൽ, ട്രഷറർ അൻവർ ഖാൻ, കമ്മിറ്റിയംഗം മുഹമ്മദ് താഹിർ എന്നിവരെയാണ് അറസ്റ്റുചെയ്തതെന്ന് യു.പി. പോലീസ് അറിയിച്ചു.കഴിഞ്ഞ നവംബറിലാണ് യോഗിസർക്കാർ ഹലാൽ മുദ്രയുള്ള ഉത്‌പന്നങ്ങൾ നിരോധിച്ചത്. തൊട്ടുപിന്നാലെ സംസ്ഥാനവ്യാപകമായി മാളുകളിലും മറ്റും റെയ്ഡ് നടത്തി ഹലാൽ ഉത്പന്നങ്ങൾ പിടിച്ചെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *