Your Image Description Your Image Description
Your Image Alt Text

എൻ.സി.പി.യുടെ അംഗീകാരവും ചിഹ്നവുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് ചോദ്യംചെയ്ത് ശരദ് പവാർ സുപ്രീംകോടതിയെ സമീപിച്ചു.അജിത് പവാർ നയിക്കുന്ന വിഭാഗമാണ് യഥാർഥ എൻ.സി.പി.യെന്നും പാർട്ടിയുടെ ചിഹ്നമായ ക്ലോക്ക് അവർക്കുള്ളതാണെന്നുമുള്ള കമ്മിഷന്റെ ഉത്തരവാണ് ശരദ് പവാർ ചോദ്യംചെയ്യുന്നത്. വിഷയത്തിൽ തന്റെ ഭാഗംകൂടി കേൾക്കാതെ തീർപ്പുകൽപ്പിക്കരുതെന്നുകാട്ടി അജിത് പവാർ നേരത്തേ സുപ്രീംകോടതിയിൽ തടസ്സഹർജി നൽകിയിരുന്നു.

പാർട്ടി എം.എൽ.എ.മാരുടെ അംഗബലം കണക്കിലെടുത്ത് അജിത് പവാർ വിഭാഗമാണ് യഥാർഥ എൻ.സി.പി.യെന്ന് ഫെബ്രുവരി ആറിന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. മഹാരാഷ്ട്ര നിയമസഭയിലെ 81 എൻ.സി.പി. അംഗങ്ങളിൽ 57 പേരുടെ പിന്തുണ വ്യക്തമാക്കുന്ന സത്യവാങ്മൂലം അജിത് പവാർ സമർപ്പിച്ചിരുന്നു. ശരദ് പവാറിന് 28 പേരുടെ പിന്തുണയേ ഉറപ്പാക്കാനായുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *