Your Image Description Your Image Description
Your Image Alt Text

പഞ്ചാബ് സ്വദേശികളായ രണ്ടുതൊഴിലാളികളെ കൊലപ്പെടുത്തിയ ഭീകരനെ ജമ്മു-കശ്മീർ പോലീസ് അറസ്റ്റുചെയ്തു. ആദിൽ മൻസൂർ ലങ്കൂ എന്നയാളാണ് പിടിയിലായത്. കഴിഞ്ഞ ഏഴിന് ശ്രീനഗറിലാണ് സംഭവം.

പഞ്ചാബിൽനിന്നെത്തിയ രണ്ടുതൊഴിലാളികൾക്കുനേരേ ഇയാൾ വെടിയുതിർക്കുകയായിരുന്നെന്ന് എ.ഡി.ജി.പി. വിജയ് കുമാർ പറഞ്ഞു. ആക്രമണത്തിനുപയോഗിച്ച തോക്കും പ്രതിയിൽനിന്ന് കണ്ടെടുത്തു. പാക് ബന്ധമുള്ള ഭീകരസംഘടനയുമായി സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇയാൾ ബന്ധപ്പെട്ടിരുന്നതെന്ന് എ.ഡി.ജി.പി. പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *