Your Image Description Your Image Description
എറണാകുളം : സരസ് വേദിയിൽ നാടൻ പാട്ടുകളുടെ ആവേശം നിറച്ച് നവോറ് നാട്ടുപാട്ടരങ്ങ്. കലൂർ ജവഹർലാൽ നെഹ്റു മൈതാനിയിൽ നടക്കുന്ന ദേശീയ സരസ് മേളയുടെ മൂന്നാംദിനത്തിലാണ് കാഞ്ഞൂർ നാട്ടുപൊലിമ പാടി അവതരിപ്പിച്ച നാടൻ പാട്ടുകൾ കാണികൾക്ക് ആസ്വാദ്യകരമായത്.
പാട്ടിനൊപ്പമുണ്ടായിരുന്ന ദൃശ്യാവിഷ്കാരങ്ങൾ പ്രേക്ഷകരിൽ കൗതുകമുണർത്തി.
കലാഭവൻ മണിയുടെ പാട്ടുകൾ കരഘോഷങ്ങളോടെയാണ് കാണികൾ സ്വീകരിച്ചത്. വൈകിയവേളയിലും നാട്ടുപാട്ടരങ്ങ് കേൾക്കാനായി നിരവധിപേരാണ് സരസിൽ എത്തിയത്. വേദിയിൽ നാടൻപാട്ടുകളുടെ ഈണവും ഭാവവും ഇഴചേർന്നപ്പോൾ വ്യത്യസ്ത അനുഭവമാണ് കൊച്ചിക്ക് സരസ്മേള സമ്മാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *