Your Image Description Your Image Description
Your Image Alt Text

ഹംഗറി പ്രസിഡന്റ് കാറ്റലിൻ നൊവാക് രാജിവച്ചു. ഹംഗറിയുടെ ആദ്യ വനിതാ പ്രസിഡന്റാണ് 46കാരിയായ കാറ്റലിൻ. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റുമായിരുന്നു. ചിൽഡ്രൻസ് ഹോമുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമ കേസിൽ പ്രതിയായ വ്യക്തിക്ക് കാറ്റലിൻ മാപ്പ് നൽകിയിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ് രാജി. ചിൽഡ്രൻസ് ഹോമിന്റെ ഡെപ്യൂട്ടി ഡയറക്ടർക്കാണ് കാറ്റലിൻ മാപ്പ് അനുവദിച്ചത്.

കേസ് പുറത്തറിയാതിരിക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് 2022ൽ ഇയാൾക്ക് മൂന്ന് വർഷം തടവ് ലഭിച്ചിരുന്നു. എന്നാൽ, ഇയാൾ തന്റെ സംരക്ഷണത്തിലെ കുട്ടികളെ ചൂഷണം ചെയ്തിട്ടില്ലെന്ന് കാട്ടി ജയിൽ മോചനത്തിന് കാറ്റലിൻ അനുവാദം നൽകി. പ്രതിഷേധം ഉയർന്നതോടെ തന്റെ തീരുമാനം സാധൂകരിക്കുന്ന തെളിവുകൾ കാറ്റലിന് നിരത്താനായില്ല. താൻ ചെയ്തത് തെറ്റാണെന്ന് രാജി പ്രഖ്യാപനത്തിനിടെ കാറ്റലിൻ സമ്മതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *