Your Image Description Your Image Description
Your Image Alt Text

മുംബൈ: രണ്‍ബീര്‍ കപൂര്‍ നായകനായ ചിത്രമാണ് അനിമല്‍.സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ചിത്രംആഗോള ബോക്‌സോഫീസില്‍ ഇതിനകം 800 കോടി പിന്നിട്ടിരിക്കുകയാണ്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ അനിമലിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് അടക്കം മറുപടി പറഞ്ഞ് നിരവധി അഭിമുഖങ്ങള്‍ നല്‍കുകയാണ് സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ.

ഇത്തരം ഒരു അഭിമുഖത്തിലാണ് അനിമലിന്റെ ഒടിടി പതിപ്പില്‍ കൂടുതല്‍ ദൃശ്യങ്ങള്‍ ഉണ്ടാകുമെന്ന് സന്ദീപ് റെഡ്ഡി വംഗ അറിയിച്ചത്. തിയേറ്ററില്‍ റിലീസ് ചെയ്ത സിനിമയില്‍ നിന്നും 8-9 മിനിറ്റ് അവസാനഘട്ടത്തില്‍ വെട്ടിക്കുറച്ചിരുന്നു. എന്നാല്‍ അത് ഒടിടി റിലീസ് സമയത്ത് ഉള്‍പ്പെടുത്തും എന്നാണ് സന്ദീപ് പറയുന്നത്. ഒടിടി പതിപ്പിന് വേണ്ടിയുള്ള എഡിറ്റിംഗിലാണ് ഇപ്പോള്‍ താനും ടീമും എന്നാണ് സന്ദീപ് പറയുന്നത്.

ഏറ്റവും പുതിയ വാര്‍ത്ത അനുസരിച്ച് 2024 ജനുവരി 26-ന് നെറ്റ്ഫ്‌ലിക്‌സില്‍ അനിമല്‍ എത്തും എന്നാണ് വിവരം. എന്നാല്‍ ഇതില്‍ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. സ്ട്രീമിംഗ് പാര്‍ട്ണര്‍ ആരാണ് എന്നതില്‍ നേരത്തെ അനിമല്‍ അണിയറക്കാര്‍ വെളിപ്പെടുത്തിയിരുന്നില്ല. ചിത്രത്തില്‍ അനില്‍ കപൂര്‍, രശ്മിക മന്ദാന, ശക്തി കപൂര്‍, ത്രിപ്തി ദിമ്രി, ബോബി ഡിയോള്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ഡിസംബര്‍ 1 ന് റിലീസ് ചെയ്തപ്പോള്‍ സമ്മിശ്ര റിവ്യൂവാണ് ചിത്രത്തിന് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *