Your Image Description Your Image Description
Your Image Alt Text

കൊല്ലം: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ചടയമംഗലത്ത് ആണ് സംഭവം.

പോരേടം സ്വദേശി അനീഷാണ് അറസ്റ്റിലായത്.  പീഡനത്തിന് ശേഷം അനീഷിന്റെ നിരന്തര ഭീഷണി കാരണം പെൺകുട്ടി കൈഞരമ്പു മുറിച്ചു ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. അങ്ങനെയാണ് പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം പുറത്തുവരുന്നത്.

കഴിഞ്ഞ മാസം 28നാണ് വീട്ടിലെത്തിയ വിദ്യാർത്ഥിനിയെ അനീഷ് പീഡിപ്പിച്ചത്. ഈ സമയത്ത് അനീഷിന്റെ വീട്ടിൽ ആരുമുണ്ടായിരുന്നില്ല.

പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ പ്രകാരം കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്തു. പൊലീസിൽ പരാതി എത്തിയതോടെ പീഡനത്തിനിരയായ പെൺകുട്ടിയെയും ബന്ധുക്കളെയും പ്രതി ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നു. അറസ്റ്റിലായ അനീഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *